Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുchennai, News, Daughter, Supreme Court of India, Examination,
ചെന്നൈ: (www.kvartha.com 01.09.2017) മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴിമുറൈ സ്വദേശി ഷണ്‍മുഖത്തിന്റെ മകള്‍ അനിതയാണ് ആത്മഹത്യ ചെയ്തത്. നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കേരളത്തില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു തലം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ എഴുതാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Medically-mandated Suicide: Dalit girl Anitha who challenged NEET in SC kills herself after failing to get med seat, chennai, News, Daughter, Supreme Court of India, Examination

പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചില്ല. തുടര്‍ന്നാണ് അനിത ഇത്തവണത്തെ നീറ്റ് പരീക്ഷയിലെങ്കിലും പ്രാദേശിക ഭാഷയില്‍ എഴുതാന്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ ആകെ 1200ല്‍ 1176 മാര്‍ക്ക് (98%) അനിത നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Medically-mandated Suicide: Dalit girl Anitha who challenged NEET in SC kills herself after failing to get med seat, chennai, News, Daughter, Supreme Court of India, Examination.