Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. Malappuram, News, attack, Woman, Dead Body, Maoists, Police, Probe, Kerala,
മലപ്പുറം: (www.kvartha.com 01.09.2017) മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് പാലക്കാട് മലമ്പുഴ കൊട്ടേക്കാട് സ്വദേശിനി ലത കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതായി വെളിപ്പെടുത്തിയത്. മാവോയിസ്റ്റ് സംഘടനയുടെ പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗമായ ലത, കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് വൈകിട്ട് ആറിനും ആറരയ്ക്കും ഇടയില്‍ നാടുകാണി വനമേഖലയിലായിരുന്നു സംഭവമെന്നാണ് ലഘുലേഖയില്‍ പറയുന്നത്. മലപ്പുറത്തെ നാടുകാണി വനത്തിനുള്ളില്‍ വച്ചാണ് ലതയുടെ നേര്‍ക്ക് കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹം ബന്ധുക്കളെയോ മറ്റ് മാവോയിസ്റ്റ് പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്്കരിക്കേണ്ടി വന്നതില്‍ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്.

Maoist woman killed by wild elephant at Nadukani, Malappuram, News, attack, Woman, Dead Body, Maoists, Police, Probe, Kerala

വനമേഖലയില്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചുവെന്നാണ് ലഘുലേഖയില്‍ പറയുന്നത്. അതേസമയം, മാവോയിസ്റ്റ് ലഘുലേഖയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു അപകടവും മരണവും പോലീസോ വനപാലകരോ നേരത്തെ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ലതയ്ക്ക് 1996 മുതല്‍ വിപ്ലവ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രവര്‍ത്തകനായ പാണ്ടിക്കാട് സ്വദേശി മൊയ്തീനാണു ലതയെ വിവാഹം ചെയ്തത്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ മുന്‍പ് മാവോയ്സ്റ്റ് പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ വിവാഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു മൊയ്തീനുമായുള്ള വിവാഹം.

Also Read:
മുപ്പത്തൊന്ന് വാറണ്ട് പ്രതികള്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maoist woman killed by wild elephant at Nadukani, Malappuram, News, Attack, Woman, Dead Body, Maoists, Police, Probe, Kerala.