Follow KVARTHA on Google news Follow Us!
ad

പണം തട്ടാന്‍ വിവാഹ തട്ടിപ്പ് ; മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്തപ്പോള്‍ വിവാഹത്തട്ടിപ്പുകാരിയായ യുവ വനിതാ ഡോക്ടര്‍ കുടുങ്ങി

പണം തട്ടാനായി വിവാഹ തട്ടിപ്പ് നടത്തിയ യുവ വനിതാ ഡോക്ടര്‍ മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് Hyderabad, News, Complaint, Police, Arrest, Remanded, National,
ഹൈദരാബാദ് : (www.kvartha.com 18.09.2017) പണം തട്ടാനായി വിവാഹ തട്ടിപ്പ് നടത്തിയ യുവ വനിതാ ഡോക്ടര്‍ മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്തപ്പോള്‍ കുടുങ്ങി. 37കാരിയായ ഹോമിയോപ്പതി ഡോക്ടര്‍ ചിവാക്കുള സരിതയാണ് മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് നല്‍കിയതിനിടയില്‍ കുടുങ്ങിയത്. ഇവര്‍ നേരത്തെ രണ്ട് തവണ വിവാഹിതയായിരുന്നുവെന്ന് മൂന്നാം ഭര്‍ത്താവ് അറിയുന്നത് തനിക്കെതിരെ കേസ് നല്‍കിയപ്പോള്‍ മാത്രമാണ്. സംഭവത്തില്‍ വനിത ഡോക്ടറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്;

2015ലാണ് ബി.വി.എസ് പ്രകാശ് എന്നയാള്‍ സരിതയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് പ്രകാശും മാതാവും തന്നെ സ്ത്രീധനം നല്‍കാത്തതിന് പീഡിപ്പിക്കുകയാണെന്ന് കാട്ടി സരിത പോലീസില്‍ പരാതി നല്‍കി. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രകാശ് അറസ്റ്റിലാകുകയും റിമാന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രകാശ്, തന്റെ ഭാര്യയുടെ മുന്‍കാല ചരിത്രം അന്വേഷിച്ചു.

Hyderabad's homoeopathy doctor marries thrice to extort cash, Hyderabad, News, Complaint, Police, Arrest, Remanded, National

അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. തന്റെ ഭാര്യ മുന്‍പ് രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും ഈ ഭര്‍ത്താക്കന്മാര്‍ക്കെതിരെയും സ്ത്രീധന പീഡന പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച പ്രകാശ് സരിതയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

തന്റെ ഭാര്യ മുന്‍പ് രണ്ട് തവണ വിവാഹിതയായിരുന്നുവെന്നും ഇത് തന്നോടും കുടുംബത്തോടും മറച്ച് വെച്ചാണ് താനുമായുള്ള വിവാഹം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. സരിത മെഡിക്കല്‍ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാല്‍ ഇതിന് തക്ക വിദ്യാഭ്യാസം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രകാശ് പരാതിയില്‍ ആവശ്യപ്പെടുന്നു.

2005ലും 2007ലും തന്റെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ സ്ത്രീധന പീഡനത്തിന് സരിത പരാതി നല്‍കിയിരുന്നതായും പ്രകാശ് പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ആദ്യ വിവാഹത്തിലെ സ്ത്രീധന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ആദ്യ ഭര്‍ത്താവില്‍ നിന്നും ആറുലക്ഷവും 80പവനും സരിത തട്ടിയെടുത്തു. ഇതുപോലെ തന്നെ രണ്ടാം ഭര്‍ത്താവില്‍ നിന്നും സ്ത്രീധന പരാതി കേസ് ഒത്തു തീര്‍ക്കാന്‍ ഒന്‍പതുലക്ഷം രൂപയും തട്ടിയെടുത്തതായും പ്രകാശ് തന്റെ പരാതിയില്‍ വ്യക്തമാക്കി.

മാട്രിമോണിയലില്‍ കണ്ട പരസ്യത്തിലൂടെ ആലോചിച്ചാണ് സരിതയെ വിവാഹം കഴിച്ചതെന്നും ഇവരുടെ മുന്‍കാല ചരിത്രങ്ങള്‍ മറച്ചുവെച്ച് തന്നെ കബളിപ്പിച്ചുവെന്നും പ്രകാശ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Also Read:
ബൈക്കും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad's homoeopathy doctor marries thrice to extort cash, Hyderabad, News, Complaint, Police, Arrest, Remanded, National.