Follow KVARTHA on Google news Follow Us!
ad

ഗോരഖ് പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം; സ്വന്തം ചെലവില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഗോരഖ് പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് സ്വന്തം Doctor, Arrest, Corruption, Medical College, Principal, Suspension, Chief Minister, National,
ഗോരഖ്പുര്‍: (www.kvartha.com 02.09.2017) ഗോരഖ് പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് സ്വന്തം ചെലവില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ അറസ്റ്റില്‍. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാന്‍ ആണ് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് വസതിയില്‍നിന്നും ഡോക്ടറെ അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു ഡോകട്‌റുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്‍.

കഫീല്‍ ഖാനടക്കം ഏഴുപേര്‍ക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തതിനുപിന്നാലെയാണു കഫീല്‍ ഖാന്റെ അറസ്റ്റ്. സംഭവത്തില്‍ ഖാനെ ആശുപത്രിയില്‍നിന്നു നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Gorakhpur child deaths: Sacked doctor Kafeel Khan arrested by Uttar Pradesh STF, Doctor, Arrest, Corruption, Medical College, Principal, Suspension, Chief Minister, National.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്പനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്‍നിന്നു പണം നല്‍കി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയ കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തതു വിവാദമായിരുന്നു. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയടക്കം രംഗത്ത് വന്നിരുന്നു. കഫീല്‍ ഖാനെ ബലിയാടാക്കുകയാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണിത്. ഔദ്യോഗിക കണക്കനുസരിച്ചു ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓഗസ്റ്റില്‍ 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 213 കുട്ടികളും നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വര്‍ഷം ആകെ 1250 കുട്ടികള്‍ മരിച്ചെന്നാണ് ആശുപത്രിക്കണക്ക്. അതേസമയം, ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികളുടെ മരണം തുടരുകയാണ്.

Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; മകള്‍ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gorakhpur child deaths: Sacked doctor Kafeel Khan arrested by Uttar Pradesh STF, Doctor, Arrest, Corruption, Medical College, Principal, Suspension, Chief Minister, National.