Follow KVARTHA on Google news Follow Us!
ad

നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും അങ്കമാലി കോടതിയില്‍; പിതാവിന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്ന് ആവശ്യം

യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ കുറ്റത്തിന് ആലുവ സബ് ജയിലില്‍ Actress, Conspiracy, News, Remanded, Application, Court, Allegation, Kerala, Cinema, Entertainment, Trending,
അങ്കമാലി: (www.kvartha.com 02.09.2017) യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ കുറ്റത്തിന് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു. പിതാവിന്റെ ശ്രാദ്ധത്തിനു ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മണി മുതല്‍ 11 മണിവരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് നടന്റെ ആവശ്യം. ദിലീപിന്റെ അപേക്ഷ കോടതി ശനിയാഴ്ച തന്നെ പരിഗണിച്ചേക്കും. അതിനിടെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈമാസം 16 വരെ നീട്ടി.

Dileep's remand period extended till Sept 16, Actress, Conspiracy, News, Remanded, Application, Court, Allegation, Kerala, Cinema, Entertainment, Trending

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ ഗൂഢാലോചന ആരോപിച്ചാണ് ദിലീപിനെ ജുലൈ 10 ന് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഒന്നിലേറെ തവണ ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും പുറത്തിറങ്ങാനായില്ല.

Keywords: Dileep's remand period extended till Sept 16, Actress, Conspiracy, News, Remanded, Application, Court, Allegation, Kerala, Cinema, Entertainment, Trending.