Follow KVARTHA on Google news Follow Us!
ad

'മാഡ' ത്തെ വെളിപ്പെടുത്തിയതോടെ കാവ്യയുടെ ഓണവും ജയിലിലാകുമോ? വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റിനും സാധ്യത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാഡം ആരെന്ന് Kochi, Jail, News, Bail plea, Media, Cinema, Entertainment, Kerala, Trending,
കൊച്ചി: (www.kvartha.com 30.08.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാഡം ആരെന്ന് വെളിപ്പെടുത്തിയതോടെ കാവ്യക്കും ദിലീപിനൊപ്പം ഓണം ജയിലില്‍ ആഘോഷിക്കേണ്ടിവരുമോ? കഴിഞ്ഞദിവസം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടത്തിയത്. ഇതോടെ കാവ്യയുടെ അറസ്റ്റിന് വഴി തെളിഞ്ഞിരിക്കയാണ്. വെളിപ്പെടുത്തല്‍ നടത്തിയതോടെ കാവ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ഇടയുണ്ടെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

എറണാകുളം സിജെഎം കോടതിയില്‍ 2011 ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് 'എന്റെ മാഡം കാവ്യ തന്നെയാണ്' എന്ന മറുപടിയാണ് സുനി നല്‍കിയത്.

Will Kavya turn to jail after being revealed by 'Madam'?, Kochi, Jail, News, Bail plea, Media, Cinema, Entertainment, Kerala, Trending

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി. ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ തനിക്ക് മുഖ്യപ്രതിയായ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. മാധ്യമങ്ങള്‍ വഴിയാണ് പള്‍സറിനെ അറിയുന്നതെന്നും കാവ്യ പറഞ്ഞിരുന്നു. എന്നാല്‍ കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞിരുന്നു.

സുനി കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Also Read:
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Will Kavya turn to jail after being revealed by 'Madam'?, Kochi, Jail, News, Bail plea, Media, Cinema, Entertainment, Kerala, Trending.