Follow KVARTHA on Google news Follow Us!
ad

ഷാജിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സഹോദരങ്ങളും നാട്ടുകാരും

ഷാജിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സഹോദരങ്ങളും നാട്ടുകാരും News, Kerala, Death, Police, Kottayam, Medical College, Complaint, Marriage, Daughter,
തലയോലപ്പറമ്പ്: (www.kvartha.com 30/08/2017) ഷാജിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സഹോദരങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു. വെല്‍ഡിംഗ് തൊഴിലാളി വെള്ളൂര്‍ ചന്ദ്രാമല തൊഴുത്തുങ്കല്‍ വീട്ടില്‍ പി.എം. ഷാജിയെ കഴിഞ്ഞ 16ന് രാവിലെ ഏഴിന് വീടിനടുത്തുള്ള പാടത്ത് അവശനായി കമഴ്ന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് വെള്ളൂര്‍ പോലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാള്‍ പിന്നീട് സംസാരിച്ചിട്ടില്ല. ബോധരഹിതനായതിനാല്‍ ഇയാളുടെ മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ചികിത്സയിലായിരിക്കെ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്
മൂന്നിന് മരണം സംഭവിക്കുകയായിരുന്നു.

News, Kerala, Death, Police, Kottayam, Medical College, Complaint, Marriage, Daughter, Shaji's un natural death; Demanding for investigation.

ഷാജിയെ അവശനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് ഇയാളുടെ സഹോദരന്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന ഷാജിയെ കഴിഞ്ഞ 15ന് രാത്രി ഒരുസുഹൃത്ത് വീട്ടുപടിക്കല്‍ വരെ എത്തിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. പിന്നീടിയാള്‍ പാടത്ത് എങ്ങനെ എത്തി എന്നത് ഏറെദുരൂഹതയ്ക്ക് കാരണമായിരിക്കുകയാണ്.

ഇന്നലെ ഷാജിയുടെ മൂത്തമകള്‍ നിമിഷയുടെ വിവാഹമായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് ഷാജിയുടെ ബന്ധുക്കളെ സഹകരിപ്പിക്കാതിരുന്നതായും പറയുന്നു. ഇയാള്‍ ആശുപത്രിയിലായിട്ടും വേണ്ടരീതിയില്‍ പരിചരണത്തിനോ മറ്റ് കാര്യങ്ങള്‍ക്കൊ ആരും എത്തിയില്ലന്ന ആരോപണമുണ്ട്.

ഷാജി മരിച്ചിട്ടും സംസ്‌കാരചടങ്ങുകള്‍ നടത്തുന്നതിനു മുന്‍പ് തന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങാതെ നടത്തിയതും നാട്ടുകാരില്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മിനിയെയും മക്കളെയും കൂടുതല്‍ ചോദ്യംചെയ്യുമെന്ന് വെള്ളൂര്‍ എസ്ഐ കെ. ജി. മോഹന്‍ദാസ് പറഞ്ഞു. മരിച്ചഷാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികമായി ലഭിച്ച വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Death, Police, Kottayam, Medical College, Complaint, Marriage, Daughter, Shaji's un natural death; Demanding for investigation.