Follow KVARTHA on Google news Follow Us!
ad

കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടുകളില്‍ ആദായനികുതി റെയ്ഡ് നടത്തി. കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി Bangalore, Raid, Congress, National, News.
ബംഗളൂരു: (www.kvartha.com 30/08/2017) കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടുകളില്‍ ആദായനികുതി റെയ്ഡ് നടത്തി. കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിനെതിരെയുള്ള അന്വേഷണം ആദായനികുതി വകുപ്പ് ശക്തമാക്കുന്നിന്റെ ഭാഗമായാണ് ശിവകുമാറിന്റെ അടുത്ത അനുയായിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയുമായ വിജയ് മുല്‍ഗന്ദിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

ഓഗസ്റ്റ് രണ്ടിനു ശിവകുമാറിന്റെ ഓഫീസുകളിലും ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. ശിവകുമാറിന്റെ വസതികളിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ ആദായനികുതി വകുപ്പ് 10 കോടി രൂപയാണ് പിടിച്ചെടുത്തിരുന്നത്.

Bangalore, Raid, Congress, National, News, Income Tax raids Karnataka Congress leader Vijaya Mulgund's residence.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്ത്, ബി ജെ പി അട്ടിമറി ഒഴിവാക്കാന്‍ അവിടെനിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എമാരെ കര്‍ണാടകയില്‍ എത്തിച്ചിരുന്നു. ശിവകുമാറായിരുന്നു ഈ എം എല്‍ എമാര്‍ക്ക് സംരക്ഷണം ഒരുക്കിയത്. ഇതിനെതിരെയുള്ള പകപോക്കലാണ് ശിവകുമാറിനെതിരയെുള്ള ആദായനികുതി വകുപ്പിന്റെ പരിശോധനയെന്നാണ് കോണ്‍ഗ്രസ് ആരോപണം. മുല്‍ഗന്ദിന്റെ വീട്ടില്‍ നടത്തിയ പരിശോധന രാഷ്ട്രീയ വേട്ടയാടലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളുരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മുല്‍ഗന്ദിന്റെ ഉടമസ്ഥതയിലുള്ള പത്തോളം സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. പരിശോധനയുടെ ഭാഗമായി സര്‍വേകളും നടത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുമ്പ് ശിവകുമാറിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ബംഗളുരു, മൈസൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Bangalore, Raid, Congress, National, News, Income Tax raids Karnataka Congress leader Vijaya Mulgund's residence.