Follow KVARTHA on Google news Follow Us!
ad

എന്നെ ഇവിടുന്ന് രക്ഷിക്കൂ...ഇവരെന്നെ തല്ലുന്നു; സമ്മാനങ്ങളുമായെത്തിയ വനിതാ പ്രവര്‍ത്തകരെ ജനാലയിലൂടെ നോക്കി ഹാദിയ നിലവിളിച്ചു

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാനെത്തിയ വനിതാ പ്രവര്‍ത്തകരെ വീട്ടുകാര്‍ തടഞ്ഞു. ഹാദിയയ്ക്ക് നല്‍കാന്‍ വസ്ത്രങ്ങളും Thiruvananthapuram, Kerala, Trending, Case, House, Police, Hadiya, Facebook
തിരുവനന്തപുരം: (www.kvartha.com 30.08.2017) വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാനെത്തിയ വനിതാ പ്രവര്‍ത്തകരെ വീട്ടുകാര്‍ തടഞ്ഞു. ഹാദിയയ്ക്ക് നല്‍കാന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും ചോക്ലേറ്റുകളുമായെത്തിയ വനിതാ പ്രവര്‍ത്തകരെയാണ് ഹാദിയയ്ക്ക് ഇതൊന്നും വേണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ മടക്കി അയച്ചത്. എന്നാല്‍ ഇതെല്ലാം മുറിയുടെ ജനാലയിലൂടെ കണ്ട ഹാദിയ 'എന്നെ ഇവിടുന്ന് രക്ഷിക്കൂ...ഇവരെന്നെ തല്ലുന്നു' എന്ന് നിലവിളിച്ചതായി വനിതാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.


എല്ലാവരും സ്വാതന്ത്ര്യത്തോടെ കഴിയുമ്പോള്‍ ഹാദിയ മൂന്ന് മാസമായി വീട്ടുതടങ്കലിലാണ്. ഞങ്ങളെ പോലെ അവള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ അവകാശമുണ്ട്. ഹാദിയയ്ക്ക് വായിക്കാന്‍ കുറച്ച് പുസ്തകങ്ങളും, വസ്ത്രങ്ങളും, ചോക്ലേറ്റുകളും നല്‍കാനാണ് തങ്ങളെത്തിയത്. അല്ലാതെ അവളെ കാണണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹാദിയയ്ക്ക് വേണ്ടതെല്ലാം വാങ്ങിച്ചുകൊടുക്കാന്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ സമ്മാനങ്ങളൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു.

ഇതോടെ വീടിന് പുറത്ത് പോസ്റ്ററുകള്‍ പിടിച്ച് വായ് മൂട്ടിക്കെട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Trending, Case, House, Police, Hadiya, Facebook.