Follow KVARTHA on Google news Follow Us!
ad

നാം കുടിക്കുന്ന പാല്‍ ഇതാണോ? ഓണവിപണി ലക്ഷ്യമിട്ടെത്തിയ നിരോധിത രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ പിടികൂടി; 5500 ലിറ്റര്‍ പാലും വാഹനവും തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു

ഓണവിപണി ലക്ഷ്യമിട്ടെത്തിയ നിരോധിത രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ പിടികൂടി. ഇതോടെpalakkad, News, Thrissur, Ernakulam, Vehicles, Protection, Health & Fitness, Kerala,
പാലക്കാട്: (www.kvartha.com 30.08.2017) ഓണവിപണി ലക്ഷ്യമിട്ടെത്തിയ നിരോധിത രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ പിടികൂടി. ഇതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത 5500 ലിറ്റര്‍ പാലും വാഹനവും തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു. പാലക്കാട് മീനാക്ഷിപുരം ചെക്കുപോസ്റ്റിലാണ് മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്.

തുടര്‍ന്ന് മീനാക്ഷിപുരത്തെ ക്ഷീര വികസന വകുപ്പിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച പാലില്‍ നിരോധിത രാസവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Milks added to chemicals; 5500 liters of milk and vehicles were sent back to Tamil Nadu, Palakkad, News, Thrissur, Ernakulam, Vehicles, Protection, Health & Fitness, Kerala

ദിണ്ഡിഗലിലുള്ള എആര്‍ ഡയറി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് കേരളത്തിലേക്ക് പാല്‍ കൊണ്ടു വന്നത്. മലബാര്‍ മില്‍ക്കെന്ന പേരില്‍ വില്‍പനക്കെത്തിച്ച പാക്കറ്റ് പാലിന്റെ ടോണ്‍ഡ് മില്‍ക്കിലും ഡബിള്‍ ടോണ്‍ഡ് മില്‍ക്കിലും കാര്‍ബേണേറ്റും, ഹൈഡ്രജന്‍ പെറോക്‌സൈഡും അടങ്ങിയതായി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പാലിന്റെ അസിഡിറ്റി കുറക്കാനും കേട് വരാതിരിക്കാനും ഉപയോഗിക്കുന്ന ഈ രണ്ട് രാസവസ്തുക്കളും കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

Milk added to chemicals; 5500 liters of milk and vehicles were sent back to Tamil Nadu, Palakkad, News, Thrissur, Ernakulam, Vehicles, Protection, Health & Fitness, Kerala

അഞ്ച് വ്യത്യസ്ത നിലവാരത്തിലുള്ള 5500 ലിറ്ററോളം പാലാണ് വാഹനത്തിലുണ്ടായിരുന്നത്. എറണാകുളം പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പാല്‍ വില്‍പന നടത്തിയിരുന്നത്. ക്ഷീര വികസന വകുപ്പില്‍ നിന്ന് വാഹനം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്ത ശേഷം പരിശോധന പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു.

പത്തിലേറെ ബ്രാന്‍ഡുകളുടെ പേരില്‍ ഓണ സീസണില്‍ പ്രതിദിനം 10 ലക്ഷം മുതല്‍ 12 ലക്ഷം ലിറ്റര്‍ പാല്‍ വരെ കേരളത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് മീനാക്ഷിപുരത്ത് ക്ഷീര വികസനവകുപ്പിന്റെ കീഴില്‍ പാല്‍ പരിശോധനക്കായി ആദ്യത്തെ സ്ഥിരം ലബോറട്ടറി നിലവില്‍ വന്നത്. ലബോറട്ടറി നിലവില്‍ വന്ന ശേഷം ഇവിടെ ആദ്യമായാണ് മായം ചേര്‍ത്ത പാല്‍ പിടികൂടുന്നത്.

മായം കലര്‍ത്തുന്ന പാല്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ മീനാക്ഷിപുരത്തെ സ്ഥിരം ലാബിനു പുറമെ വാളയാര്‍, ആര്യങ്കാവ്, കുമളി, പാറശാല ചെക്ക് പോസ്റ്റുകളില്‍ താത്ക്കാലിക ലബോറട്ടറികള്‍ ആരംഭിച്ച് ക്ഷീരവികസന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Also Read:
അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരനായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Milk added to chemicals; 5500 liters of milk and vehicles were sent back to Tamil Nadu, Palakkad, News, Thrissur, Ernakulam, Vehicles, Protection, Health & Fitness, Kerala.