Follow KVARTHA on Google news Follow Us!
ad

അധ്യാപിക ശകാരിച്ച 12 കാരി ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതാണ്

അധ്യാപിക ശകാരിച്ച 12 കാരി ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞദിവസം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നുchennai, News, Suicide, Auto Driver, Daughter, Police, Case, National,
ചെന്നൈ: (www.kvartha.com 30.08.2017) അധ്യാപിക ശകാരിച്ച 12 കാരി ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞദിവസം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തിരുനെല്‍വേലിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ആത്മഹത്യാ കുറിപ്പിലൂടെയാണ് പുറം ലോകം അറിയുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ദുരന്തത്തിനിടയാക്കിയ സംഭവം നടന്നത്. പാളയം കോട്ടൈയ്ക്കടുത്തുള്ള കട്ടൂര്‍ തിരുനെല്‍വേലിയിലെ സഫ്രിന്‍ ഹാജിറ എന്ന 12 കാരിയാണ് ജീവനൊടുക്കിയത്. ഓട്ടോ ഡ്രൈവറായ സെയ്ദ് അഹമ്മദിന്റെ മകളാണ് സഫ്രിയ. പാളയം കോട്ടൈയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സഫ്രിയ പഠിച്ചിരുന്നത്. തിങ്കളാഴ്ച അതി രാവിലെ ഉറക്കമുണര്‍ന്നെഴുന്നേറ്റ സഫ്രിയ അയല്‍ക്കാരന്റെ വീട്ടിലെ ടെറസില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

12-year-old girl ends life, blames teacher in note, chennai, News, Suicide, Auto Driver, Daughter, Police, Case, National

ടെറസില്‍ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാരും അയല്‍പക്കത്തുള്ളവരും ഓടിച്ചെന്ന് നോക്കുമ്പോഴാണ് നിലത്ത് അബോധാവസ്ഥയില്‍ വീണുകിടക്കുന്ന സഫ്രിയയെ കാണുന്നത്. ഉടന്‍തന്നെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂളിലെ ടീച്ചര്‍മാരില്‍ നിന്നും സമ്മര്‍ദം നേരിടേണ്ടിവന്നതാണ് കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ സ്‌കൂളിലെ ഒരു ടീച്ചറെ കുറിച്ച് എടുത്തുപറയുന്നുമുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെച്ച് ടീച്ചറേയും സ്‌കൂള്‍ മാനേജ് മെന്റിനേയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പാളയം കോട്ടൈ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സ്‌കൂളില്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ വസ്ത്രത്തിലും ബെഞ്ചിലും ആര്‍ത്തവരക്തം പുരണ്ടതിന് പെണ്‍കുട്ടിയെ ടീച്ചര്‍ ശകാരിച്ചുവെന്നും തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി അവിടെ വെച്ചും ടീച്ചറും പ്രിന്‍സിപ്പാളും ശകാരിച്ചുവെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സഹപാഠികള്‍ ആര്‍ത്തവരക്തം കണ്ട വിവരം ടീച്ചറെ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ വിശ്രമ മുറിയില്‍ പോകാന്‍ താന്‍ അനുവാദം ചോദിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

തുടര്‍ന്ന് വിശ്രമമുറിയില്‍ നിന്നും തന്നെ ടീച്ചര്‍ ക്ലാസുമറിയിലേക്ക് വിളിച്ചു വരുത്തി മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് കൃത്യമായി പാഡ് വെക്കാന്‍ പോലും നിനക്ക് കഴിയില്ലേ എന്നു ചോദിച്ച് ശകാരിച്ചുവെന്നും പെണ്‍കുട്ടി കത്തില്‍ വിവരിക്കുന്നു.

ഇതുവരെ എനിക്കെതിരെ ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പിന്നെ ടീച്ചര്‍ എന്തിനാണ് ഇത്തരത്തില്‍ പരാതിപ്പെട്ടതെന്നും വിദ്യാര്‍ഥിനി കത്തില്‍ ചോദിക്കുന്നു. മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചുള്ള ടീച്ചറുടെ ശകാരത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു.

Also Read:
അധ്യാപിക ശകാരിച്ച 12 കാരി ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞദിവസം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 12-year-old girl ends life, blames teacher in note, chennai, News, Suicide, Auto Driver, Daughter, Police, Case, National.