Follow KVARTHA on Google news Follow Us!
ad
Posts

യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയാകുന്നു; സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച; ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തെ അറവു ശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കും

ഖോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ New Delhi, Khorakpur, chief Minister, Lok Sabha
ന്യൂഡല്‍ഹി: (www.kvartha.com 18.03.2017) കടുത്ത ഹിന്ദുത്വവാദിയും മുതിര്‍ന്ന ബിജെപി നേതാവുമായ യോഗി ആദിത്യനാഥിനെ യു പി മുഖ്യമന്ത്രി ആക്കാന്‍ പാര്‍ട്ടി തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്‌നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രി ആക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു. ഞായറാഴ്ച ഉച്ചക്ക് ലഖ്‌നൗവില്‍ സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പ്രകടിപ്പിക്കുന്ന യോഗി ആദിത്യനാഥിന്റെ പല പ്രസ്താവനകളും ബി ജെ പിക്ക് തന്നെ തിരിച്ചടിയായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണം, ഗോരക്ഷ വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാട് ആണ് യോഗി ആദിത്യനാഥ് സ്വീകരിച്ചിട്ടുള്ളത്. പൂര്‍വാഞ്ചല്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവായ യോഗി ആദിത്യനാഥ് അഞ്ചു തവണ ഗോരഖ്പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.



ശനിയാഴ്ച രാവിലെ വരെ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകും എന്ന സൂചനകള്‍ നല്‍കിയ ശേഷം തികച്ചും അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആക്കാന്‍ തീരുമാനിച്ചത്. കാശി ക്ഷേത്രത്തില്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തി മനോജ് സിന്‍ഹ ഉച്ചക്ക് ശേഷം ലഖ്‌നൗവില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മനോജ് സിന്‍ഹയെ മുഖ്യമന്ത്രി ആക്കുന്നതിനെതിരെ യോഗി ആദിത്യനാഥിന്റെയും കേശവ പ്രസാദ് മൗര്യയുടെയും അനുയായികള്‍
ബിജെപി ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു.


എന്നാല്‍ പിന്നീട് ശനിയാഴ്ച രാവിലെ യോഗി ആദിത്യനാഥിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ കൂട്ിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം. പ്രത്യേക വിമാനത്തിലാണ് യോഗി ഡല്‍ഹിയിലെത്തിയത്. വൈകിട്ട് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ഔദ്യോഗിക തീരുമാനമെടുത്തത്.


സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്തെ അറവു ശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കും.


Summary: Yogi Adithyanadh may be the chief Minister of UP


Keywords: New Delhi, Khorakpur, chief Minister, Lok Sabha, Media, Utharpradesh, Report, Tourism, Prime Minister, Deputy Chief.