Follow KVARTHA on Google news Follow Us!
ad

ജെറ്റ് എയര്‍വേസ് വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരെ അപമാനിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

ജെറ്റ് എയര്‍വേസ് വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരെ അപമാനിച്ച സംഭവMumbai, Passenger, Complaint, Madhya pradesh, Food, News, National,

മുംബൈ : (www.kvartha.com 27.02.2017) ജെറ്റ് എയര്‍വേസ് വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരെ അപമാനിച്ച സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. നാഗ്പൂര്‍ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ജെറ്റ് എയര്‍വേസ് ഫ് ളൈറ്റ് 9എസ് 24460 വിമാനത്തില്‍ രണ്ടു വനിതാ ജീവനക്കാര്‍ക്കാണ് യാത്രക്കാരന്റെ അപമാനം നേരിടേണ്ടി വന്നത്.
Two air hostesses molested by passenger on Mumbai-Nagpur flight, Mumbai, Passenger, Complaint, Madhya pradesh, Food, News, National

യുവതികളുടെ പരാതി പ്രകാരം 41 ഇ നമ്പര്‍ സീറ്റിലിരുന്ന ആകാശ് ഗുപ്തയെ (23) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മധ്യപ്രദേശിലെ ബാലഘട്ട് സ്വദേശിയായ ഗുപ്ത മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗോവയില്‍ അവധിക്കാലം ചെലവഴിച്ചശേഷം മുംബൈയില്‍നിന്നു നാഗ്പൂരിലേക്ക് മടങ്ങുകയായിരുന്നു ഗുപ്ത. മുംബൈയില്‍ നിന്നാകാം ഇയാള്‍ മദ്യപിച്ചതെന്നാണ് അനുമാനം. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരുടെ കൈയില്‍ ഗുപ്ത കയറിപ്പിടിക്കുകയായിരുന്നു . ഉടന്‍തന്നെ മറ്റു ജീവനക്കാരെ ഇവര്‍ വിവരമറിയിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തവരോട് ഗുപ്ത തട്ടിക്കയറുകയായിരുന്നു.

Also Read:
മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Two air hostesses molested by passenger on Mumbai-Nagpur flight, Mumbai, Passenger, Complaint, Madhya pradesh, Food, News, National.