Follow KVARTHA on Google news Follow Us!
ad

പി എസ് സി ചട്ടങ്ങള്‍ കാലികമാക്കുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കണം: മുഖ്യമന്ത്രി

അറുപതാണ്ടായി നിലനില്‍ക്കുന്ന ചട്ടങ്ങളും നിയമങ്ങളും കാലികമായി പരിഷ്‌കരിക്കുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അവസരങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുന്നില്ലെന്ന് PSC, Programme, Inauguration, Chief Minister, Pinarayi vijayan, Education, Kerala, Psc
തിരുവനന്തപുരം: (www.kvartha.com 27.02.2017) അറുപതാണ്ടായി നിലനില്‍ക്കുന്ന ചട്ടങ്ങളും നിയമങ്ങളും കാലികമായി പരിഷ്‌കരിക്കുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അവസരങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുന്നില്ലെന്ന് പി എസ് സി ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പി എസ് സി യുടെ വജ്രജൂബിലി ആഘോഷപരിപാടികള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാം വിധം പരിഷ്‌കരിക്കാനുള്ള പി എസ് സിയുടെ തീരുമാനങ്ങള്‍ ശ്ലാഘനീയമാണ്. നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ പി എസ് സിയുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിന് മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. വിരലിലെണ്ണാവുന്ന ഒഴിവുകളിലേക്ക് വലിയ ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിലെ സാങ്കേതികത പരിശോധിക്കേണ്ടതാണ്.



സമൂഹത്തില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച അഴിമതി തീണ്ടാത്ത സ്ഥാപനം എന്നത് പി എസ് സിക്ക് മാത്രമല്ല കേരളത്തിനാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹത നിശ്ചയിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ മസ്തിഷ്‌കശേഷി മാത്രമല്ല ഹൃദയശേഷി കൂടി പരിശോധിച്ചാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് ഹൈടെക് ക്‌ളാസ് മുറികളുടെ കാലമാണ് വരാന്‍ പോകുന്നത്. ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സ്വന്തമായുള്ള രാജ്യത്തെ ഏക പി എസ് സി സംവിധാനമായ നമുക്ക് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്താനാവും. എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: PSC, Programme, Inauguration, Chief Minister, Pinarayi vijayan, Education, Kerala, Psc reformation: sidelined people should be considered.