Follow KVARTHA on Google news Follow Us!
ad

9 ആനകൾ നടന്നത് 2700 കിലോ മീറ്റർ! കർണാടകയിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ ആനകൾക്ക് കൂട്ടായി 16 പാപ്പാന്മാരും

ആനകൾക്ക് വലിയ ശരീരമുള്ളത് കൊണ്ട് മടിയന്മാരാണെന്നൊരു ചിന്ത പലർക്കുമുണ്ടാകുംNine elephants from the Bandipur National Park in Karnataka
നൈനിത്താൾ: (www.kvartha.com 27.02.2017) ആനകൾക്ക് വലിയ ശരീരമുള്ളത് കൊണ്ട് മടിയന്മാരാണെന്നൊരു ചിന്ത പലർക്കുമുണ്ടാകും എന്നാൽ അത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വാർത്ത. ഒൻപത് ആനകൾ 2700 കിലോ മീറ്റർ നടന്ന് തങ്ങൾ ഒട്ടും മടിയന്മാരല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

കർണാടകയിലെ ബന്ദിപ്പൂർ നാഷണൽ പാർക്കിൽ നിന്നും ഉത്തരാഖണ്ഡിലെ കോർബെറ്റ്‌ കടുവ റിസർവ് സങ്കേതത്തിലേക്കാണ് ആനകൾ റോഡ് മാർഗ്ഗം നടന്നു പോയത്. ഏഴ് ചരക്ക് ലോറികളും 16 പാപ്പാന്മാരും ആനകൾക്കൊപ്പം കൂട്ടായി യാത്രയിലുണ്ടായിരുന്നു. ചൊവ്വാഴ്ച ആരംഭിച്ച യാത്ര ശനിയാഴ്ച ഉത്തരാഖണ്ഡിൽ എത്തിയതോടെ അവസാനിച്ചു.

ഒരു മാസം മുമ്പ് മൃഗ സംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ദുഷ്യന്ത് ശർമ്മ ബന്ദിപ്പൂർ വന്യ ജീവി സങ്കേതം സന്ദർശിച്ചപ്പോഴാണ് ആനകളെ ഉത്തരാഖണ്ഡിൽ എത്തിക്കുന്ന കാര്യം തീരുമാനിച്ചത്. ആനകളുടെ ആരോഗ്യ സ്ഥിതി പരീക്ഷിക്കാൻ വേണ്ടിയാണ് നടത്തി കൊണ്ട് പോകാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം
ഇവറ്റകളുടെ ആരോഗ്യ സ്ഥിതി ഇടക്ക് പരിശോധിക്കണമെന്നും സമയാസമയം കുളിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.


അതേസമയം ആനകളെ ചികിൽസിക്കുന്ന ആളുകൾക്കും പാപ്പാന്മാർക്കും മാത്രമാണ് യാത്രയിൽ ആനകളെ അനുഗമിക്കാനുള്ള അനുവാദം കൊടുത്തത്. ഇത് ആനകളെ പകർച്ച വ്യാധിയിൽ നിന്ന് തടയാൻ വേണ്ടിയാണെന്ന് ശർമ്മ പറഞ്ഞു. 12 മണിക്കൂർ യാത്രയും 12 മണിക്കൂർ വിശ്രമവും എന്ന രീതിയിലാണ് യാത്ര ചെയ്തതെന്ന് പാപ്പാന്മാരിൽ ഒരാൾ വ്യക്തമാക്കി. ആനക്കാവശ്യമായ കരിമ്പ്, ധാന്യങ്ങൾ, അരി, വെള്ളം, മരുന്നുകൾ എല്ലാം കൂടെ കൊണ്ട് പോയിരുന്നുവെന്നും ഇയാൾ വിശദീകരിച്ചു.

12 ആനകളുണ്ടായിരുന്ന ബന്ദിപ്പൂരിൽ ഒന്ന് യാത്ര ചെയ്യാൻ പറ്റാത്തതും ഒന്ന് അസുഖം ഉള്ളതും ഒന്ന് ചരിഞ്ഞു പോയതുമാണ് . ശേഷിച്ച ഒൻപത് എണ്ണത്തിനേയാണ്  ഉത്തരാഖണ്ഡിലേക്ക് കൊണ്ട് പോയത്.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nine jumbos travel 2700 km along with 16 mahouts to reach Corbett from Karnataka. Nine elephants from the Bandipur National Park in Karnataka reached the Corbett Tiger Reserve on Saturday