Follow KVARTHA on Google news Follow Us!
ad

ഇസ്‌ലാമിനെതിരെ വ്യാജ ഫത്‌വ പുറത്ത് വിടുന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകന്റെ തല വെട്ടുന്നവർക്ക് 10 ലക്ഷം രൂപ ഇനാം

ഉത്തർ പ്രദേശിലെ ടെലിവിഷൻ പരിപാടി ‘ഫതഹ് കാ ഫത്‌വ’യുടെ അവതാരകനായ A Bareilly-based Muslim organisation has announced a “reward”
ബറേലി: (www.kvartha.com 27.02.2017) ഉത്തർ പ്രദേശിലെ ടെലിവിഷൻ പരിപാടി ‘ഫതഹ് കാ ഫത്‌വ’യുടെ അവതാരകനായ താരിഖ് ഫതഹിന്റെ തല വെട്ടുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് ബറേലിയിലെ മുസ്ലിം സംഘടന പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ഫൈസാനെ മദീന സംഘടനയാണ്‌ ടെലിവിഷനിലൂടെ ഇസ്ലാം വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ് താരിഖ് ഫതഹിന്റെ തലക്ക് വിലയിട്ടത്.

'താരിഖ് ഫതഹ് നമ്മുടെ ശത്രുക്കളുടെ ഏജന്റാണ്. ഹിന്ദുവിന്റെയും മുസ്ലിംകളുടേയും ഇടയിലുള്ള മത സൗഹാർദം നശിപ്പിക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. ടെലിവിഷനിൽ ഇദ്ദേഹത്തിന്റെ പരിപാടി നിരോധിക്കുന്നതോടൊപ്പം താരിഖ് ഫതഹിന്റെ തലയറുക്കുകയും വേണം' ഓൾ ഇന്ത്യ ഫൈസൽ ഇ മദീനയുടെ തലവനായ മോയിൻ സിദ്ദിഖ് പറഞ്ഞു.
മുഈൻ സിദ്ദിഖ് 

'രാജ്യത്തിന്റെ ശത്രുക്കളാണ് ഇയാൾക്ക് സാമ്പത്തിക സഹായം നൽകുന്നത്. അത് കൊണ്ട് തന്നെ സർക്കാർ ഇയാളെ കുറിച്ചും ഇയാളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷിക്കണമെന്ന് വ്യക്തമാക്കിയ സിദ്ദിഖ്, താരിഖ് ഫതഹിന്റെ ടെലിവിഷൻ പരിപാടിയിൽ മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കേണ്ടതില്ലെന്നും മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം ചെയ്യുന്നത് ഹറാം (നിരോധിച്ചത്) ആണെന്നാണ് പറയുന്നതെന്നും കൂട്ടിച്ചേർത്തു.

അതേസമയം താരിഖ് ഫതഹിന്റെ പരിപാടിക്കെതിരെ ജമാഅത് റാസ ഇ മുസ്തഫ എന്ന സംഘടനയും രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാം വിശ്വാസികളെ മുറിപ്പെടുത്തുന്ന ‘ഫതഹ് കാ ഫത്‌വ’പരിപാടി നിരോധിക്കണമെന്നാവശ്യപ്പെട് കൊണ്ട് സംഘടനയുടെ കൺവീനർ ഇന്ത്യൻ പ്രസിഡന്റിന് പരാതി നൽകി. ഇസ്ലാം നിയമമായ ഫത്‌വ മുസ്ലിം പണ്ഡിതന്മാർക്ക് മാത്രമേ ഇറക്കാൻ അനുവാദമുള്ളുവെന്നും താരിഖ് ഫതഹിന് ഇസ്‌ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും യാതൊരു വിധ വിവരവുമില്ലെന്നും പരാതിയിൽ പറയുന്നു.


പാകിസ്ഥാൻ വംശജനായ താരിഖ് ഫതഹ് കാനഡ സ്വദേശിയാണ്.

Image Credit: Hindustan Times


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Muslim organisation announces Rs 10 lakh reward for beheading Tarek Fatah. A Bareilly-based Muslim organisation has announced a “reward” of Rs 10 lakh to behead Islamic scholar Tarek Fatah for allegedly promoting “un-Islamic” views through his TV programme.