Follow KVARTHA on Google news Follow Us!
ad

സ്വവര്‍ഗ്ഗ രതിക്കാരെ പ്രലോഭിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന യുവാവിനെ അര്‍ദ്ധരാത്രി പോലീസ് പിടികൂടി; ഭീഷണിപ്പെടുത്തുന്നത് ആണ്‍കുട്ടികളുടെ കൂടെ നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത ശേഷം

സ്വവർഗ്ഗ രതിക്ക് താൽപര്യമുള്ള ആളുകളെ പ്രലോഭിച്ച ശേഷം ബ്ളാക്ക്മെയിൽ ചെയ്ത് പണംThe youth who was blackmailing many persons by offering gay sex finally caught by police
തളിപ്പറമ്പ്: (www.kvartha.com 27.02.2017) സ്വവർഗ്ഗ രതിക്ക് താൽപര്യമുള്ള ആളുകളെ പ്രലോഭിപ്പിച്ച ശേഷം ബ്ളാക് മെയിൽ ചെയ്ത് പണം തട്ടുന്ന യുവാവിനെ പോലീസ് പിടികൂടി. കോരൻപീടികയിൽ എ സി സജ്ജാദി (21) നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11 മണിയോടെ തളിപ്പറമ്പ് മന്നയിലെ കള്ള് ഷാപ്പിന് എതിർവശത്തുള്ള കാമുകിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

സ്വവർഗ്ഗ രതിക്ക് താൽപര്യമുള്ള ആളുകളെ ഇവരുടെ കൂടെയുള്ള സുന്ദരന്മാരായ യുവാക്കളുടെ ഫോട്ടോ കാണിച്ച ശേഷം ടൗണിന് സമീപമുള്ള ഇവരുടെ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരും. തുടർന്ന് അവരെ ആൺകുട്ടികളുടെ കൂടെ നിർത്തി നഗ്ന ഫോട്ടോ എടുക്കും. ഇത് കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള പലതും പ്രതിയും കൂട്ടാളികളും തട്ടിയെടുത്തിരുന്നതായി പോലീസ് പറഞ്ഞു.

നേരത്തെ ഇയാളുടെ രണ്ട് കൂട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കരിമ്പം ഇരിട്ടി സ്വദേശികളായ രണ്ട് പേരെ കൂടി കിട്ടാനുണ്ടെന്നും അവർക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.


മുമ്പ് തളിപ്പറമ്പിലെ വ്യാപാരി ഇബ്രാഹിമിനെ തട്ടിക്കൊണ്ട് പോയ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിന്റെ അന്വേഷണവും നടന്ന് വരികയാണ്. പോലീസ് സജ്ജാദിന് വേണ്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും ആൾ ഒളിവിലായിരുന്നു.

കാമുകിയുമായുള്ള ഇയാളുടെ അടുപ്പം മനസ്സിലാക്കിയ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കാമുകിയുടെ വീടിന്റെ അടുത്ത് പോലീസ് കാത്ത് നിൽക്കുകയായിരുന്നു.

ബക്കളം മുണ്ടപ്രത്തെ ഖാദറിനെ തല്ലിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രധാന പ്രതി ലത്തീഫിന്റെ മകനാണ് സജ്ജാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Man who blackmail people who are interest gay sex held. The youth who was blackmailing many persons by offering gay sex finally caught by police. He demanded money mobile phone and many valuable things.