Follow KVARTHA on Google news Follow Us!
ad

ലീഗിനെ കേന്ദ്രത്തില്‍ ശക്തിപ്പെടുത്താന്‍ മാത്രമല്ല കേന്ദ്ര മന്ത്രിയാകാന്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ ഗെയിം, അതെങ്ങനെ?

പി കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായതോടെ ലീഗ് Thiruvananthapuram, Politics, News, Criticism, Resignation, Cabinet, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2017) പി കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായതോടെ ലീഗ് രാഷ്ട്രീയത്തില്‍ ഉണ്ടായ പുതിയ മാറ്റം ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയേക്കും.

കുഞ്ഞാലിക്കുട്ടിയെപ്പോലെ സംസ്ഥാന രാഷ്ട്രീയവുമായി മാത്രം ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യപ്പെട്ടിരുന്ന നേതാവ് ദേശീയ ഭാരവാഹിത്വം പ്രത്യേക താല്‍പര്യത്തോടെ ഏറ്റെടുത്തത് യാദൃശ്ചികമല്ല എന്ന വിലയിരുത്തലാണ് മറ്റ് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളിലും പൊതുവേ രാഷ്ട്രീയ രംഗത്തും ഉണ്ടായിരിക്കുന്നത്.
Kunhalikutty's intention is very clear, Thiruvananthapuram, Politics, News, Criticism, Resignation, Cabinet, Kerala.

നേരത്തേ ഇ അഹമ്മദിനെ ലീഗ് അഖിലേന്ത്യാ പ്രസിഡന്റാക്കിയപ്പോഴും പിന്നീട് ഇ ടി മുഹമ്മദ് ബഷീറിനെ ദേശീയ സെക്രട്ടറിയാക്കിയപ്പോഴും ഒതുക്കലായാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണ് എന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ കെ ടി ജലീല്‍ മുമ്പ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആകാന്‍ വഴി തെളിഞ്ഞപ്പോള്‍ അദ്ദേഹത്തെ അഖിലേന്ത്യാ കണ്‍വീനര്‍ ആക്കാന്‍ തീരുമാനിച്ചതും സമാനമായ ഒതുക്കലായി വ്യാഖ്യാനിക്കപ്പെട്ടു.

ലീഗില്‍ നിന്ന് രാജിവച്ചാണ് ജലീല്‍ പകരം വീട്ടിയത്. അന്നൊക്കെ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ സ്വയം അഖിലേന്ത്യാ ഭാരവാഹിയായി മാറുകയാണ്. അന്നൊന്നുമില്ലാതിരുന്ന പ്രസക്തി ലീഗിന് അഖിലേന്ത്യാ തലത്തില്‍ ഉണ്ടായിരിക്കുന്നു എന്ന് കരുതാനാകില്ല. 

പക്ഷേ, അതിനുള്ള ശ്രമമായാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത്. സംഘപരിവാറിന്റെ അക്രമാസക്തമായ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ മതേതര ശക്തികള്‍ക്കൊപ്പം നിന്ന് ദേശീയതലത്തില്‍ ശക്തി പ്രാപിക്കാനും മുസ്‌ലിംങ്ങളുടെ പൊതു രാഷ്ട്രീയ വേദിക്ക് ദേശീയ തലത്തില്‍ രൂപം നല്‍കാനുമുള്ള ശ്രമങ്ങള്‍ക്ക് ഇനി കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും എന്ന് അദ്ദേഹവുമായി അടുപ്പമുള്ള പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു.

Kunhalikutty's intention is very clear, Thiruvananthapuram, Politics, News, Criticism, Resignation, Cabinet, Kerala

രണ്ടര വര്‍ഷം കഴിഞ്ഞു നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനു പകരം കൂട്ടുകക്ഷി സര്‍ക്കാര്‍ വന്നേക്കാം എന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ സജീവമായിരിക്കുന്നതും കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിവരം. അങ്ങനെയൊരു സര്‍ക്കാര്‍ വന്നാല്‍ ലീഗിന് അതില്‍ പങ്കുണ്ടാകുമെന്നും തനിക്ക് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകാം എന്നും അദ്ദേഹം സ്വാഭാവികമായും കരുതുന്നു. അതിനു വേണ്ടി ദേശീയ തലത്തിലുള്ള നേതാക്കളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കുകയും ദേശീയ ജനറല്‍ സെക്രട്ടറിയായതിനു പിന്നിലുണ്ട്.

Also Read:
വെട്ടേറ്റ് അമ്മാവന്‍ ആശുപത്രിയില്‍; വെട്ടാനുപയോഗിച്ച കത്തിയുമായി മരുമകന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kunhalikutty's intention is very clear, Thiruvananthapuram, Politics, News, Criticism, Resignation, Cabinet, Kerala.