Follow KVARTHA on Google news Follow Us!
ad

എയ്ഡ്‌സ് രോഗിയായ ഭർത്താവ് ലൈംഗിക വേഴ്ചക്ക് നിർബന്ധിച്ചു, സഹികെട്ട ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തൊഴിച്ച് കൊന്നു

നിർബന്ധിച്ച് ലൈംഗിക വേഴ്ച നടത്താൻ ശ്രമിച്ച എയ്ഡ്‌സ് രോഗിയായ ഭർത്താവിനെ ഭാര്യാA 35-year-old woman allegedly killed her husband by kicking his testicles, in West Bengaluru's
ബംഗളൂരു: (www.kvartha.com 27.02.2017) നിർബന്ധിച്ച് ലൈംഗിക വേഴ്ച നടത്താൻ ശ്രമിച്ച എയ്ഡ്‌സ് രോഗിയായ ഭർത്താവിനെ സ്വകാര്യഭാഗത്ത് തൊഴിച്ചു കൊന്നു. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ 45 കാരനാണ് കൊല്ലപ്പെട്ടത്. കൃത്യം ചെയ്ത 35 കാരിയെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം.

മദ്യ ലഹരിയിലായിരുന്ന ഭർത്താവ് വെളുപ്പിന് എഴുന്നേറ്റ ശേഷം ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ല ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. അസുഖ ബാധിതനായ ഭർത്താവുമൊത്ത് വർഷങ്ങളായി ലൈംഗിക ബന്ധം നടത്താറില്ലെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. എന്നാൽ ഭർത്താവ് പിന്തിരിഞ്ഞില്ലെന്നും ബലമായി വേഴ്ച നടത്താൻ ശ്രമിച്ചപ്പോൾ ഇയാളുടെ വൃഷണത്തിന് തൊഴിച്ച് പോകുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി. ചവിട്ടേറ്റ ഇയാൾ ഉടൻ തന്നെ ദേഹാസ്വാസ്ഥ്യം വന്ന് വീഴുകയും അൽപ സമയത്തിന് ശേഷം മരണപ്പെടുകയുമായിരുന്നു.


15 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് 13 വയസ്സുള്ള ഒരു മകളുണ്ട്. ഈ മകളെ സംരക്ഷിക്കേണ്ടത് കൊണ്ടാണ് എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും വിവാഹ മോചനം തേടാതെ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അതേസമയം മകളെ ചോദ്യം ചെയ്ത പൊലീസിന് ചില വൈരുധ്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം പറയാൻ കഴിയൂ എന്നും പോലീസ് കമ്മീഷണർ എം എൻ അനുചേത് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kicked on testicles by wife, man dies. A 35-year-old woman allegedly killed her husband by kicking his testicles, in West Bengaluru's Byatarayanapura, in the wee hours of Sunday. Rohini Kumar (name changed), a housewife, said she was defending herself from marital rape.