Follow KVARTHA on Google news Follow Us!
ad

ജലമിത്ര വന്നു; പരാതികള്‍ക്ക് ഉടനടി പരിഹാരം

കേരള ജല അതോറിറ്റിയുടെ ഓണ്‍ ലൈന്‍ മോണിട്ടറിംഗ് സംവിധാനമായ ജനമിത്രയ്ക്ക് തുടക്കമായി. കുടിവെള്ള വിതരണം, മലിനജല സംസ്‌കരണം, കണക്ഷന്‍ എന്നിവയുമായി Thiruvananthapuram, Water, Inauguration, Kerala, Complaint, Jalamithra for easiness on
തിരുവനന്തപുരം: (www.kvartha.com 27.02.2017) കേരള ജല അതോറിറ്റിയുടെ ഓണ്‍ ലൈന്‍ മോണിട്ടറിംഗ് സംവിധാനമായ ജനമിത്രയ്ക്ക് തുടക്കമായി. കുടിവെള്ള വിതരണം, മലിനജല സംസ്‌കരണം, കണക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികള്‍ക്കും ഉടനടി പരിഹാരം എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന്റെ രൂപകല്‍പന. മന്ത്രിതലം മുതല്‍ സെക്ഷന്‍ തലംവരെ പരാതിയില്‍ നേരിട്ട് ഇടപെടാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.


പരാതിപരിഹാര നിര്‍വഹണത്തിലെ സുതാര്യതയും ജനമിത്രയിലൂടെ ഉറപ്പാക്കാം. എല്ലാ ജല അതോറിറ്റി ഡിവിഷന്‍ കാര്യാലയങ്ങളിലും ജനമിത്ര കേന്ദ്രം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലഅതോറിറ്റി ആസ്ഥാന മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ജനമിത്ര സോഫ്റ്റ്‌വെയറും ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Water, Inauguration, Kerala, Complaint, Jalamithra for easiness on water complaints.