Follow KVARTHA on Google news Follow Us!
ad

ഇഷ്ട നമ്പറിനായി കോടികള്‍ ചിലവാക്കുന്ന ഇന്ത്യക്കാരന്‍; കാറിന് 60 കോടി ചിലവിട്ട് ഫാന്‍സി നമ്പര്‍ നേടിയ ബല്‍വീന്ദര്‍ സാഹ്നി ഇഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത് 8 കോടിക്ക്

ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ എത്ര പണം വേണമെങ്കിലും ചിലവാക്കും. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സാഹ്നി അങ്ങിനെയാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. നേരത്തെ Dubai, Gulf, Mobile, Dubai D5 number plate owner buys Dh4.5m mobile number
ദുബൈ: (www.kvartha.com 27.02.2017) ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ എത്ര പണം വേണമെങ്കിലും ചിലവാക്കും. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സാഹ്നി അങ്ങിനെയാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. നേരത്തെ കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ കോടിക്കണക്കിന് രൂപ ചിലവിട്ട സാഹ്നി ഇപ്പോള്‍ മൊബൈല്‍ നമ്പറിനായി ചിലവഴിച്ചത് 8.10 കോടി രൂപയാണ്.

0588888888 എന്ന നമ്പറിലുള്ള ഡു സിം കാര്‍ഡിനാണ് ഇയാള്‍ കോടികള്‍ മുടക്കിയത്. എന്നാല്‍ ഈ നമ്പര്‍ ഇപ്പോള്‍ തന്റെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് സാഹ്നി പറയുന്നു. നമ്പര്‍ സ്വന്തമാക്കി രണ്ട് മണിക്കൂറിനുള്ളില്‍ ആയിരത്തോളം കോളുകളാണ് ഇതിലേക്ക് വന്നത്. കഴിഞ്ഞ വര്‍ഷം തന്റെ റോള്‍സ് റോയ്‌സ് കാറിന് ഡി 5 എന്ന ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപയാണ് ബല്‍വീന്ദര്‍ സാഹ്നി ചിലവിട്ടത്.


അതേസമയം താന്‍ ഇത്രയും പണം ചിലവിട്ട് ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നതിന്റെ കാരണവും ഈ ബിസിനസുകാരന്‍ വെളിപ്പെടുത്തുന്നു. ദുബൈ സര്‍ക്കാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണ് താന്‍ ഇഷ്ട നമ്പറിനായി കോടികള്‍ നല്‍കുന്നതെന്നാണ് സാഹ്നി പറയുന്നത്. ഇതിലൂടെ തനിക്കും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Mobile, Dubai D5 number plate owner buys Dh4.5m mobile number.