Follow KVARTHA on Google news Follow Us!
ad

എ ബി വി പിക്ക് എതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമിട്ട ഗുര്‍മേഹര്‍ കൗറിന് ബലാത്സംഗ ഭീഷണി

എ.ബി.വി.പിക്ക് എതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമിട്ട ഗുര്‍മേഹര്‍ കൗറിന് ബNew Delhi, Facebook, post, News, Students, National,
ന്യൂഡല്‍ഹി: (www.kvartha.com 27.02.2017) എ.ബി.വി.പിക്ക് എതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമിട്ട ഗുര്‍മേഹര്‍ കൗറിന് ബലാത്സംഗ ഭീഷണി. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മാന്ദീപ് സിംഗിന്റെ മകളാണ് ഗുര്‍മേഹര്‍ കൗര്‍. ഡെല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ഗുര്‍മേഹര്‍ കൗറിന് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി ഭീഷണികളാണ് ലഭിക്കുന്നത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് ഡെല്‍ഹി രാംജാസ് കോളജിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരെ എ.ബി.വി.പി രംഗത്തെത്തിയതോടെ സര്‍വകലാശാലയില്‍ പ്രക്ഷോഭം തുടങ്ങി. ഇതേതുടര്‍ന്ന് സ്റ്റുഡന്‍സ് എഗെന്‍സ്റ്റ് എ.ബി.വി.പി എന്ന ഹാഷ്ടാഗില്‍ ഗുല്‍മേഹര്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുകയായിരുന്നു.

Daughter of Kargil martyr receives molest threats on social media after the Ramjas incident, New Delhi, Facebook, post, News, Students, National

താന്‍ ഡെല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്, പക്ഷേ താന്‍ എബിവിപിയെ ഭയക്കുന്നില്ല. താന്‍ ഒറ്റക്കല്ല. തന്റെ കൂടെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളുമുണ്ടെന്നും ഗുര്‍മേഹര്‍ പറയുന്നു. ഇത്തരത്തില്‍ പേപ്പറില്‍ എഴുതി കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രം ഗുര്‍മേഹര്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കുകയും ചെയ്തിരുന്നു. ഈ ചിത്രം മാറ്റിയില്ലെങ്കില്‍ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികളാണ് കൗറിന് ലഭിച്ചത്. മാത്രമല്ല, തന്നെ ദേശവിരുദ്ധയെന്ന് വിശേഷിപ്പിക്കുന്നുണ്ടെന്നും കൗര്‍ പറയുന്നു.

Also Read:
മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Daughter of Kargil martyr receives molest threats on social media after the Ramjas incident, New Delhi, Facebook, Post, News, Students, National.