Follow KVARTHA on Google news Follow Us!
ad

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തില്‍ വീണു മരിച്ച നടന്‍മാരുടെ പ്രേതത്തെ കണ്ടെന്ന് പ്രദേശവാസികള്‍

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തില്‍ വീണു മരിച്ച അനില്‍, ഉദയ് എന്നീ നടന്‍മാരുടെ പ്രേതത്തെ കണ്ടെന്ന് പ്രദേശവാസികള്‍. നടന്‍മാര്‍ മരിച്ച കര്‍ണാടകയിലെ തിപ്പനഗൊണ്ടനഹള്ളി Mangalore, National, Death, Entertainment, Actor, After Masthigudi tragedy, Uday, Anil haunt
മംഗളുരു: (www.kvartha.com 27.02.2017) സിനിമാ ചിത്രീകരണത്തിനിടെ തടാകത്തില്‍ വീണു മരിച്ച അനില്‍, ഉദയ് എന്നീ നടന്‍മാരുടെ പ്രേതത്തെ കണ്ടെന്ന് പ്രദേശവാസികള്‍. നടന്‍മാര്‍ മരിച്ച കര്‍ണാടകയിലെ തിപ്പനഗൊണ്ടനഹള്ളി തടാകത്തിന് സമീപത്തെ നാട്ടുകാരാണ് പ്രേതങ്ങളെ കണ്ടെന്ന അവകാശവാദവുമായി രംഗത്ത് വന്നത്.

രാത്രിയായാല്‍ തടാകക്കരയില്‍ നിന്നും അലമുറയിടുന്നത് കേള്‍ക്കാറുണ്ടെന്നും, ഇതിന് ചില വിനോദ സഞ്ചാരികള്‍ സാക്ഷിയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു. അപകടം നടന്ന ശേഷം നിരവധി പേര്‍ തടാകം കാണാനായി ഇവിടെ എത്തിയിരുന്നു. എന്നാല്‍ പ്രേത സാന്നിധ്യം സഞ്ചാരികളെ ഭയപ്പെടുത്തുന്നതായും നാട്ടുകാര്‍ പറയുന്നു.


കഴിഞ്ഞ നവംബര്‍ ഏഴിനാണ് മസ്തിനഗുഡി എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്‍മാര്‍ ഹെലികോപ്ടറില്‍ നിന്ന് വീണ് മരിച്ചത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍ നിന്നു ചാടിയ ഉദയ്, അനില്‍ എന്നീ നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, National, Death, Entertainment, Actor, After Masthigudi tragedy, Uday, Anil haunt Thippegondanahalli?.