Follow KVARTHA on Google news Follow Us!
ad

ചൊവ്വാഴ്ച ബാങ്കുകള്‍ പണിമുടക്കുന്നു; ജനം വലയും

ചൊവ്വാഴ്ച ബാങ്കുകള്‍ പണിമുടക്കുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിശ്ചThiruvananthapuram, News, Holidays, SBI, Criminal Case, National,
തിരുവനന്തപുരം: (www.kvartha.com 27.02.2017) ചൊവ്വാഴ്ച ബാങ്കുകള്‍ പണിമുടക്കുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിശ്ചലമാകും. ഷെഡ്യൂള്‍ഡ് ബാങ്ക് , സഹകരണ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്. അതേസമയം എസ്. ബി.ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്കുകള്‍ തുടങ്ങിയ ബാങ്കുകള്‍ പണിമുടക്ക് മൂലമുണ്ടാകുന്ന അസൗകര്യം ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു.
9 bank unions to strike on Tuesday to protest 'anti-people banking reforms', Thiruvananthapuram, News, Holidays, SBI, Criminal Case, National.

ബാങ്ക് ജീവനക്കാരുടെ ഒമ്പത് പ്രമുഖ യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതേസമയം ബി. എം. എസ് അനുകൂല സംഘടനകളായ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവ സമരത്തില്‍ പങ്കെടുക്കുന്നില്ല.

സമരം ഒഴിവാക്കുന്നതിനായി ലേബര്‍ കമ്മീഷണര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ പുതുതലമുറ ബാങ്കുകളിലെ ചെക്ക് ക്ലിയറന്‍സ് ഒഴികെയുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും.

9 bank unions to strike on Tuesday to protest 'anti-people banking reforms', Thiruvananthapuram, News, Holidays, SBI, Criminal Case, National

ബാങ്കുകളിലെ കിട്ടാക്കടത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കുക, മന:പൂര്‍വം കടമടയ്ക്കാത്തവര്‍ക്ക് നേരെ ക്രിമിനല്‍ നടപടി തുടങ്ങുക, ജീവനക്കാരുടെ വേതനസേവന കരാറുകള്‍ പുതുക്കുക, നോട്ട് നിരോധന സമയത്ത് അധിക ജോലി ചെയ്ത ജീവനക്കാര്‍ക്ക് അധിക കൂലി നല്‍കുക തുടങ്ങിയവയാണ് ബാങ്ക് യൂണിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. അതോടോപ്പം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെയും യൂണിയനുകള്‍ എതിര്‍ക്കുന്നുണ്ട്.

Also Read:
മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 9 bank unions to strike on Tuesday to protest 'anti-people banking reforms', Thiruvananthapuram, News, Holidays, SBI, Criminal Case, National.