Follow KVARTHA on Google news Follow Us!
ad

2 കിലോ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ 9 സ്ത്രീകള്‍ പിടിയില്‍; പിടികൂടിയത് ബാഗേജുകളിലും ഉപകരണങ്ങളിലും വിവിധ രൂപത്തില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം

രണ്ട് കിലോ സ്വര്‍ണവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ Thiruvananthapuram, Srilanka, Customs, News, Passengers, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2017) രണ്ട് കിലോ സ്വര്‍ണവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഒമ്പത് സ്ത്രീകളെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ശ്രീലങ്കന്‍ വിമാനത്തില്‍ എത്തിയവരാണ് പിടിയിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗേജുകളിലും ഉപകരണങ്ങളിലും വിവിധ രൂപത്തില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. രണ്ടുകിലോ സ്വര്‍ണമാണ് കടത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പ്രതികളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

Gold smuggling; 9 women arrested, Thiruvananthapuram, Srilanka, Customs, News, Passengers, Kerala

സ്വര്‍ണവേട്ട സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായിട്ടില്ല. പിടിയിലായ സ്ത്രീകളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഗള്‍ഫില്‍ നിന്ന് ശ്രീലങ്ക വഴി തിരുവനന്തപുരത്തെത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Also Read:
മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gold smuggling; 9 women arrested, Thiruvananthapuram, Srilanka, Customs, News, Passengers, Kerala.