Follow KVARTHA on Google news Follow Us!
ad

സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 2.07 രൂപ വര്‍ധിച്ചു; കൂടുന്നത് ആറു മാസത്തിനിടെ ഇത് ഏഴാം തവണ

രാജ്യത്ത് സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 2.07 രൂപ വര്‍ധിച്ചു. ആറു മാസത്തിനിടെ ഇത് New Delhi, UPA, Business, National,
ന്യൂഡല്‍ഹി: (www.kvartha.com 01.12.2016) രാജ്യത്ത് സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 2.07 രൂപ വര്‍ധിച്ചു. ആറു മാസത്തിനിടെ ഇത് ഏഴാം തവണയാണ് സബ്‌സിഡി സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ കൂട്ടുന്നത്.


ഇതോടെ ഡെല്‍ഹിയില്‍ 14.2 കിലോയുടെ സിലിണ്ടറിന് 432.71 രൂപയായി വില. നവംബര്‍ ഒന്നിന് വിലയില്‍ 2.05 രൂപ വര്‍ധിപ്പിച്ചിരുന്നു. അതിന് മുമ്പ് ഒക്ടോബര്‍ 28ന് 1.5 രൂപയും വര്‍ധിപ്പിച്ചു. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മിഷന്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ഗ്യാസിന്റേയും മണ്ണെണ്ണയുടേയും സബ്‌സിഡി കുറച്ചു കൊണ്ടു വരുന്നതിന് ഡീസലിന്റെ കാര്യത്തില്‍ ഉപയോഗിച്ച അതേരീതി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2014ലാണ് ഡീസലിന്റെ വിലയില്‍ പ്രതിമാസം 50 പൈസ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനമതി നല്‍കിയത്. മുന്‍ യു.പി.എ സര്‍ക്കാരിന്റെ തീരുമാനം ഈ സര്‍ക്കാരും തുടരുകയായിരുന്നു. മണ്ണെണ്ണയുടെ കാര്യത്തില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പത്തുമാസത്തേക്ക് വിലയില്‍ ലിറ്ററിന് 25 പൈസ വീതം വര്‍ധിപ്പിക്കാനും എണ്ണക്കമ്പനികള്‍ക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അതേസമയം, വ്യോമയാന ഇന്ധനത്തിന്റെ വിലയില്‍ 3.7 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ കിലോലിറ്ററിന് 48,379 രൂപയാണ് ഡെല്‍ഹിയില്‍ വ്യോമ ഇന്ധനത്തിന്റെ വില.

Jet fuel price decreased by 3.7 per cent, LPG rate hiked by Rs 2.07 per cylinder, Oil Company, Increase, New Delhi, UPA, Business, National.


Also Read:
സ്‌റ്റേഷനില്‍ മൂന്നാംമുറ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടുപിന്നാലെ കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം; ഒരാളുടെ കയ്യെല്ല് പൊട്ടി, ഷൂസിട്ട കാല് കൊണ്ട് നിലത്തിട്ട് ചവിട്ടിയരച്ചു, നാഭിക്ക് തൊഴിച്ചു; യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords: Jet fuel price decreased by 3.7 per cent, LPG rate hiked by Rs 2.07 per cylinder, Oil Company, Increase, New Delhi, UPA, Business, National.