Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചു

കൊടിഞ്ഞിയില്‍ മതംമാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ മാതാവ് മീനാക്ഷിയാണ് മതംമാറി ജമീല എന്ന പേര് സ്വീകരിച്ചത്. Malappuram, Murder, Islam, Kerala, Youth, Mother, Jameela, Meenakshi, Reverted to Islam.
മലപ്പുറം: (www.kvartha.com 01.12.2016) കൊടിഞ്ഞിയില്‍ മതംമാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ മാതാവ് മീനാക്ഷിയാണ് മതംമാറി ജമീല എന്ന പേര് സ്വീകരിച്ചത്. പൊന്നാനിയില്‍ നിന്നും വന്ന തങ്ങളാണ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. നേരത്തെ ഫൈസലിന്റെ ഭാര്യയും മക്കളും ഇസ്ലാം സ്വീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഫൈസലിന്റെ മാതാവും മതപഠനത്തിനായി പൊന്നാനിയിലേക്ക് പോകും.
Malappuram, Murder, Islam, Kerala, Youth, Mother, Jameela, Meenakshi, Reverted to Islam.

ജമീലയുടെ സഹോദരനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. നവംബര്‍ 19ന് പുലര്‍ച്ചെ ഭാര്യാ മാതാപിതാക്കളെ കൊണ്ടുവരാന്‍ വേണ്ടി ഓട്ടോയുമായി പോകുമ്പോള്‍ ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് നന്നമ്പ്ര കൊടിഞ്ഞി പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജേഷ്ഠന്‍ ഷാജി (39), ചാലത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജേഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഫൈസലിനൊപ്പം മറ്റു കുടുംബാംഗങ്ങളും മതംമാറുമോ എന്ന ആശങ്കയാണ് പ്രതികളെ കൊല ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മതംമാറിയ ശേഷം ഫൈസലിന്റെ തലയറുക്കുമെന്ന് സഹോദരീ ഭര്‍ത്താവ് ഭീഷണി മുഴക്കിയതായി നേരത്തെ ജമീല മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.


Keywords: Malappuram, Murder, Islam, Kerala, Youth, Mother, Jameela, Meenakshi, Reverted to Islam.