Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് കുറ്റിക്കോലില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചു; സി പി എമ്മിന് ചരിത്രത്തില്‍ ആദ്യമായി ഭരണം നഷ്ടമായി

കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബി ജെ പിയുംkasaragod, Allegation, President, Congress, Resignation, Kerala,
കുറ്റിക്കോല്‍: (www.kvartha.com 01.12.2016) കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചു. സി പി എമ്മിന് ചരിത്രത്തില്‍ ആദ്യമായി ഭരണം നഷ്ടമായി. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് സി പി എമ്മിലെ എന്‍ ടി ലക്ഷ്മിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് പാസാവുകയായിരുന്നു.

ഇതോടെ ചെങ്കോട്ടയായ കുറ്റിക്കോലില്‍ ചരിത്രത്തില്‍ ആദ്യമായി സി പി എമ്മിന് ഭരണം നഷ്ടമാവുകയും ചെയ്തു. കോണ്‍ഗ്രസില്‍നിന്നും നേരത്തെ പുറത്താക്കപ്പെട്ട ജോസഫ് പാറത്തട്ടേലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും ബി ജെ പിയുടെ മൂന്ന് അംഗവും വിമത കോണ്‍ഗ്രസ് അംഗവും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ സി പി എമ്മിന് ഭരണം നഷ്ടമായി.

ഒരു വര്‍ഷം മുമ്പ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി അംഗത്തെ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങള്‍ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് അഞ്ച് പേരേയും ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്ന് കുറ്റിക്കോലില്‍ കോണ്‍ഗ്രസിന് ഔദ്യോഗികമായി അംഗങ്ങളില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനം സി പി എമ്മിന് നഷ്ടമായതോടെ കോണ്‍ഗ്രസ് വിമതരും ബി ജെ പി അംഗങ്ങളും വിമത കോണ്‍ഗ്രസ് അംഗവും ചേര്‍ന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് വിവരം.

കുറ്റിക്കോലില്‍ സി പി എമ്മിന് ഭരണം നഷ്ടമായത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ വിമത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മിറ്റിയിലും കുറ്റിക്കോല്‍ പഞ്ചായത്തിലും ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ ശിഥിലമാകാന്‍ കാരണമായിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന പി ഗോപാലന്‍മാസ്റ്റര്‍ ഉള്‍പെടെയുള്ള നിരവധിപേര്‍ സി പി എമ്മില്‍നിന്നും രാജിവെച്ച് സി പി ഐയില്‍ ചേര്‍ന്നതും പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഇപ്പോള്‍ കുറ്റിക്കോലില്‍ ഭരണം നഷ്ടപ്പെട്ടതോടെ സി പി എം കൂടുതല്‍ പ്രതിരോധത്തിലാകും. കോണ്‍ഗ്രസ് ബി ജെ പി സഖ്യമെന്ന പ്രചരണത്തിന് കൂടുതല്‍ മൂര്‍ച്ചകൂട്ടാനും സി പി എമ്മിന് സാധിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളാണ് ബി ജെ പിയുമായി ചേര്‍ന്നിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനും കുറ്റിക്കോലിലെ സംഭവ വികാസങ്ങള്‍ രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കും. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ അംഗങ്ങളുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ പരോക്ഷമായി കോണ്‍ഗ്രസ് ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് പാര്‍ട്ടിക്ക് നേരിടേണ്ടിവരിക.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലക്ഷ്മിയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് ജോസഫ് പാറത്തട്ടേല്‍ കെവാര്‍ത്തയോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസറാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്.

Congress joins with BJP; CPM loses Panchayath administration, Kasaragod, Panchayath, Block Panchayath, Allegation, President, Congress, Resignation, Kerala.

Also Read:
ബി എസ് എന്‍ എല്‍ ടവറിന് അജ്ഞാതര്‍ തീവെച്ചു; അരക്കോടിയോളം രൂപയുടെ നഷ്ടം

Keywords: Congress joins with BJP; CPM loses Panchayath administration, Kasaragod, Panchayath, Block Panchayath, Allegation, President, Congress, Resignation, Kerala.