Follow KVARTHA on Google news Follow Us!
ad

ബ്രസീലില്‍ ഫുട്‌ബോള്‍ താരങ്ങളുമായി സഞ്ചരിച്ച വിമാനം തകര്‍ന്നത് ഇന്ധനം തീര്‍ന്നതിനാല്‍; അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ബ്രസിലീലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ് താരങ്ങളുമായി സഞ്ചരിച്ച വിമാനം തകര്‍ന്ന സംഭവത്തില്‍ Brazil, Football Player, Injured, hospital, Treatment, Technology, Media, World,
ബൊഗോട്ട (കൊളംബിയ): (www.kvartha.com 01.12.2016) ബ്രസിലീലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ് താരങ്ങളുമായി സഞ്ചരിച്ച വിമാനം തകര്‍ന്ന സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിമാനം കൊളംബിയയിലെ മെഡെലീനു സമീപം പര്‍വതപ്രദേശത്തു തകര്‍ന്നുവീണ് 76 പേര്‍ മരിച്ചിരുന്നു.


അപകടത്തില്‍പ്പെട്ട ചാര്‍ട്ടര്‍ വിമാനത്തില്‍ ആവശ്യമായ ഇന്ധനം ഇല്ലായിരുന്നുവെന്നും അടിയന്തരമായി ലാന്‍ഡ് ചെയ്യണമെന്നും പൈലറ്റ് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊളംബിയ എയര്‍ ട്രാഫിക് കണ്‍ട്രാളര്‍മാരോടാണ് പൈലറ്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ കാത്തുനില്‍ക്കാനാണ് അവിടുന്ന് നിര്‍ദ്ദേശം ലഭിച്ചതെന്ന് അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് റെക്കോഡ് ചെയ്ത ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു.

സാങ്കേതിക തകരാറു മൂലം മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിങ്ങിന് ആവശ്യപ്പെട്ടുവെന്നും അവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നുമായിരുന്നു കണ്‍ട്രോളര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പൈലറ്റിനോട് ഏഴു മിനിറ്റ് കാത്തിരിക്കാനും ആവശ്യപ്പെട്ടുവെന്നാണ് പുറത്തായ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. അവസാന നിമിഷങ്ങളില്‍ ലഭിച്ച സന്ദേശങ്ങളില്‍ വൈദ്യുതബന്ധം പൂര്‍ണമായി തകര്‍ന്നുവെന്നും ഇന്ധനം തീര്‍ന്നുവെന്നും പൈലറ്റ് പറയുന്നുണ്ട്.

ബ്രസീലിലെ ക്ലബ് ഫുട്‌ബോള്‍ ടീമായ 'ഷപ്പെകൊയിന്‍സ് റിയല്‍' കളിക്കാര്‍, ക്ലബ് അധികൃതര്‍, മാധ്യമപ്രവര്‍ത്തകര്‍, വിമാനജീവനക്കാര്‍ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്തില്‍ ആകെ 81 ആളുകളാണ് ഉണ്ടായിരുന്നത്. ലാമിയ എയര്‍ലൈന്‍സിന്റെ ബ്രിട്ടിഷ് ഏറോസ്‌പേസ് (ബിഇഎ സിസ്റ്റംസ്) 146 മോഡല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിന്നും അഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതില്‍ വിമാനത്തിലെ ഒരു ജീവനക്കാരിയും ഉള്‍പ്പെടും. ചികിത്സയില്‍ കഴിയുന്ന ഇവരെ ഉടന്‍ തന്നെ അധികൃതര്‍ ചോദ്യം ചെയ്യും.

 Colombia crash pilot reported he was out of fuel: Recording, Brazil, Football Player, Injured, hospital, Treatment, Technology, Media, World.

Also Read:

ബി എബി എസ് എന്‍ എല്‍ ടവറിന് അജ്ഞാതര്‍ തീവെച്ചു; അരക്കോടിയോളം രൂപയുടെ നഷ്ടം

Keywords: Colombia crash pilot reported he was out of fuel: Recording, Brazil, Football Player, Injured, hospital, Treatment, Technology, Media, World.