Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ ഹാക്ക് ചെയ്തു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു. വ്യാഴാഴ്ച New Delhi, Congress, Twitter, Hackers, National, Complaint, After Rahul Gandhi,
ന്യൂഡല്‍ഹി: (www.kvartha.com 01.12.2016) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.
New Delhi, Congress, Twitter, Hackers, National, Complaint, After Rahul Gandhi, Congress Hacked On Twitter, Threat To Post Emails.

ബുധനാഴ്ച രാത്രി രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത് ടൈം ലൈനില്‍ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് അക്കൗണ്ട് തിരിച്ചുപിടിച്ച ശേഷമാണ് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് INC India എന്ന അക്കൗണ്ട് ഹാക്ക് ചെയ്തത്.

ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതില്‍ ഡല്‍ഹി സൈബര്‍ സെല്ലിലും പരാതി നല്‍കി.



Keywords: New Delhi, Congress, Twitter, Hackers, National, Complaint, After Rahul Gandhi, Congress Hacked On Twitter, Threat To Post Emails.