Follow KVARTHA on Google news Follow Us!
ad

ചേര്‍ന്നിരുന്ന് കോഹ് ലിയും അനുഷ്‌ക്കയും; ഇരുവരും ദീപാവലി ആഘോഷിച്ചത് ഗോവയില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് മത്സരത്തിനിടെ

വിരാട് കോഹ്‌ലിയും അനുഷ്‌ക്കാശര്‍മ്മയും ഒരുമിക്കുന്നതും പിരിയുന്നതുമെല്ലാം മാധ്യമങ്ങള്‍Media, Gossip, Cinema, New Delhi, Entertainment, Cricket, Sports,
(www.kvartha.com 01.11.2016) വിരാട് കോഹ്‌ലിയും അനുഷ്‌ക്കാശര്‍മ്മയും ഒരുമിക്കുന്നതും പിരിയുന്നതുമെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയാണ്. അടുത്തിടെ ഇരുവരും പ്രണത്തിലാണെന്നും പിന്നീട് വേര്‍പിരിഞ്ഞെന്നുമെല്ലാമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനിടയില്‍ ഇരുവരും വീണ്ടും ഒരുമിച്ചത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരിക്കുകയാണ്.
ഇത്തവണ ഇരുവരും ഗോവയില്‍ ദീപാവലി ആഘോഷിക്കുന്നതിനാണ് പരസ്യമായി ഒത്തുചേര്‍ന്നത്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഗോവന്‍ ടീമിന്റെ സഹഉടമയായ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം ഗോവയുടെ ഡെല്‍ഹിക്കെതിരേയുള്ള ഹോം മാച്ച് കാണാന്‍ അനുഷ്‌ക്കയ്ക്ക് ഒപ്പം വിഐപി ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ഗോവന്‍ ടീമിനായി അലറി വിളിക്കുന്ന കാണികള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു. ഗോവന്‍ ടീമിന്റെ ജഴ്‌സിയിലായിരുന്നു കോഹ്‌ലി. അനുഷ്‌ക്ക വെള്ള ചുരിദാറിലാണ് എത്തിയത്.

ആരാധകര്‍ക്കൊപ്പം ദീര്‍ഘനേരം ചെലവഴിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. മത്സരം പുരോഗമിക്കുമ്പോഴും ഇരുവരേയും ബിഗ് സ്‌ക്രീനില്‍ കാണിക്കുമ്പോഴും കാണികള്‍ ആവേശം കൊള്ളുകയായിരുന്നു. മത്സരം 2 - 0 ന് ഗോവ തോല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവര്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ന്യൂസിലാന്‍ഡിനെതിരേയുള്ള വിജയപരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരങ്ങള്‍ക്കൊരുങ്ങുകയാണ് കോഹ്‌ലി. അനുഷ്‌ക്കയാകട്ടെ കഴിഞ്ഞ ദിവസം പുറത്തുവന്ന യേ ദില്‍ ഹൈ മുഷ്‌ക്കിലിന്റെ വിജയത്തിലും.

Virat Kohli And Anushka Sharma Celebrate Diwali Together In Goa, Media, Gossip, Cinema, New Delhi, Entertainment, Cricket, Sports.


Keywords: Virat Kohli And Anushka Sharma Celebrate Diwali Together In Goa, Media, Gossip, Cinema, New Delhi, Entertainment, Cricket, Sports.