Follow KVARTHA on Google news Follow Us!
ad

വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ കമ്പനികള്‍ക്കെതിരെ പരാതിയുമായി ജിയോ, തങ്ങളെ തകര്‍ക്കാന്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നുവെന്ന്

രാജ്യത്തെ ടെലികോം കമ്പനികളായ വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയ്‌ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ. തങ്ങളെ തകര്‍ക്കാന്‍ ഈ മൂന്ന് കമ്പനികളും New Delhi, Business, Airtel, Idea, Vodafone, Complaint, Reliance Jio files complaint
ന്യൂഡല്‍ഹി: (www.kvartha.com 29.11.2016) രാജ്യത്തെ ടെലികോം കമ്പനികളായ വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയ്‌ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ. തങ്ങളെ തകര്‍ക്കാന്‍ ഈ മൂന്ന് കമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ചാണ് ജിയോ, ഇന്‍ഫോകോം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയത്.

ചെറിയ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ജിയോ സേവനം എത്തിക്കുന്നതാണ് മറ്റു കമ്പനികളുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം. ജിയോ വന്നതോടെ ഈ മൂന്ന് കമ്പനികള്‍ക്കും വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ സേവനം ആരംഭിച്ചത്. അന്ന് തന്നെ രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍ ജിയോയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

റിലയന്‍സ് ജിയോയ്ക്ക് ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ നല്‍കാത്തതിന് ഈ മൂന്ന് കമ്പനികളും 3,050 കോടി രൂപ പിഴ നല്‍കണമെന്ന് നേരത്തേ ട്രായി നിര്‍ദേശിച്ചിരുന്നു.


Keywords: New Delhi, Business, Airtel, Idea, Vodafone, Complaint, Reliance Jio files complaint with CCI against Airtel, Vodafone and Idea Cellular: Sources.