Follow KVARTHA on Google news Follow Us!
ad

നോട്ടുനിരോധനത്തിന് ശേഷമുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബി ജെ പി എം പിമാരും എം എല്‍ എ മാരും കൈമാറണമെന്ന് പ്രധാനമന്ത്രി; ചുമതല നല്‍കിയിരിക്കുന്നത് അമിത് ഷായ്ക്ക്

നോട്ടുനിരോധനത്തിന് ശേഷമുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബി ജെ പി എം New Delhi, Parliament, Allegation, Corruption, Fake money, Lok Sabha, Investment, National,
ന്യൂഡല്‍ഹി: (www.kvartha.com 29.11.2016) നോട്ടുനിരോധനത്തിന് ശേഷമുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബി ജെ പി എം പിമാരും എം എല്‍ എ മാരും കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിരോധനം നടപ്പില്‍ വന്ന നവംബര്‍ എട്ടിനും ഡിസംബര്‍ 31നും ഇടയില്‍ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കു നല്‍കണമെന്നാണു നിര്‍ദേശം.

പാര്‍ലമെന്റിലെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ബാങ്കിലെ ഇടപാടു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബി ജെ പി ജനപ്രതിനിധികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി വെട്ടിപ്പിനും അഴിമതിക്കും എതിരായ തന്റെ പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു.

ഇനിയും കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കുമേല്‍ ശക്തമായ നികുതിയേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ എംപിമാരോടും എംഎല്‍എമാരോടും മോഡി ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നോട്ടുനിരോധനം പെട്ടെന്നുണ്ടായതല്ലെന്നും ഇക്കാര്യം നേരത്തേ, ബിജെപി വന്‍കിട വ്യവസായികള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടി എന്നോണമാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

അതേസമയം, ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്ത പണം നിയമപ്രകാരം നിക്ഷേപിക്കാന്‍, ഉയര്‍ന്ന ആദായനികുതി വ്യവസ്ഥകളോടെ ഒരു അവസരം കൂടി നല്‍കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതനുസരിച്ച് 50% നികുതി നല്‍കി പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയില്‍ (ദരിദ്രക്ഷേമ പദ്ധതി) പണം നിക്ഷേപിക്കാം. 2017 ഏപ്രില്‍ ഒന്നുവരെ ഇതിനു സമയവും നല്‍കും. ഈ അവസരവും പ്രയോജനപ്പെടുത്താതെ പൂഴ്ത്തിവച്ച പണം പിന്നീടു പിടിക്കപ്പെട്ടാല്‍ അതിന് 85% വരെ നികുതി നല്‍കേണ്ടിവരും. നാലു വര്‍ഷം തടവും ലഭിക്കും. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള ബില്‍ ലോക്‌സഭയില്‍ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചിരുന്നു.

അതേസമയം ആദായനികുതി ഭേദഗതി ബില്‍ കള്ളപ്പണം വെളുപ്പിക്കാനായി അല്ലെന്നും പാവങ്ങളില്‍ നിന്നും കൊള്ളയടിച്ച പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിനിടെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താനായി തങ്ങളുടെ മണ്ഡലങ്ങളിലുള്ള വ്യാപാരികളെ എം.പിമാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അമിത് ഷായും
ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ നോട്ടു നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. നോട്ടുനിരോധനത്തെ തുടര്‍ന്ന് കര്‍ഷകരും വ്യാപാരികളും ഇപ്പോഴും വലയുകയാണ്. എന്നാല്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇളവുകള്‍ നല്‍കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. അതേസമയം കറന്‍സി രഹിത സമൂഹത്തിനായുള്ള പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രതിപക്ഷത്തോട് പാര്‍ലമെന്ററി കാര്യ സഹമന്ത്രി അനന്ദ് കുമാര്‍ ആവശ്യപ്പെട്ടു.


 PM Modi asks BJP MPs, MLAs to submit bank transaction details between Nov 8 and Dec 31 to Amit Shah, New Delhi, Parliament, Allegation, Corruption, Fake money, Lok Sabha, Investment, National.

Also Read:
ബാവിക്കര ദുരന്തത്തിന് പിന്നാലെ ബദിയടുക്കയില്‍ രണ്ട് കുട്ടികള്‍ കിണറില്‍വീണ് മരിച്ചു

Keywords: PM Modi asks BJP MPs, MLAs to submit bank transaction details between Nov 8 and Dec 31 to Amit Shah, New Delhi, Parliament, Allegation, Corruption, Fake money, Lok Sabha, Investment, National.