Follow KVARTHA on Google news Follow Us!
ad

ആരുടെയും വാക്കിനും ഉറപ്പിനും വിലയില്ലേ, സര്‍? കേരളത്തിലെത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഞെട്ടലും അമ്പരപ്പും വിശദീകരിച്ച് മാധ്യമങ്ങളുടെ തുറന്ന കത്ത്

കേരളം സന്ദര്‍ശിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഞെട്ടിച്ച് കേരളത്തിലെ മാധ്യമങ്ങളുടെThiruvananthapuram, Lawyers, attack, High Court of Kerala, Television, Woman, Report, Case, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 01.11.2016) കേരളം സന്ദര്‍ശിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഞെട്ടിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ തുറന്ന കത്ത്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ ഒരു വിഭാഗം അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ ചൊവ്വാഴ്ച പത്രങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിനു മുന്നില്‍ മാധ്യമങ്ങള്‍ അഭിഭാഷകരുടെ നിയമവിരുദ്ധ നിലപാട് വിശദീകരിച്ചത്.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ദിനമാണ് നവംബര്‍ ഒന്ന് എന്ന് ഓര്‍മിപ്പിക്കുന്ന കത്ത് ഹൈക്കോടതിയുടെയും അറുപതാം വാര്‍ഷിക ദിനമാണ് ഇതെന്ന് ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരള ഘടകവും കേരള ടെലിവിഷന്‍ ഫെഡറേഷനുമാണ് ' സര്‍, ഇരുട്ടുകൊണ്ട് അവര്‍ മതില്‍ പണിയുന്നു'എന്ന തലക്കെട്ടില്‍ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്.

അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കേരള ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ കൊച്ചിയിലെ പൊതുനിരത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നീതിന്യായ നടപടിയുടെ സുതാര്യത നിലനിര്‍ത്താനുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് എന്ന് ചീഫ് ജസ്റ്റിസിനെ കത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഡെല്‍ഹിയിലെത്തി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതും അന്ന് മാധ്യമങ്ങള്‍ക്ക് പറയാനുള്ളത് ക്ഷമയോടെ ചീഫ് ജസ്റ്റിസ് കേള്‍ക്കാന്‍ തയ്യാറായതും കത്തില്‍ ഓര്‍മിപ്പിക്കുന്നു. അതിന് നന്ദി അറിയിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്കിനേക്കുറിച്ച് ബഹുമാന്യനായ രാഷ്ട്രപതിയെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തുകയും പ്രശ്‌നപരിഹാരത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയും ചെയ്തിരുന്നു. ആ കൂടിക്കാഴ്ചകള്‍ക്കു ശേഷം പ്രശ്‌നം വേഗംതന്നെ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.

ഖേദകരമെന്ന് പറയട്ടെ, സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,ആഗോള മാധ്യമ സംഘടനകള്‍, സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍, പൗരപ്രമുഖരൊക്കെ ഇടപെട്ടിട്ടും ഇരുളടഞ്ഞ സ്ഥിതി തുടരുകയാണ് എന്നും കത്തില്‍ പറയുന്നു. 'സ്വതന്ത്ര റിപ്പോര്‍ട്ടിംഗിന് മാധ്യമങ്ങള്‍ക്ക് കോടതികളില്‍ വിലക്കില്ലെന്ന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ രണ്ട് പത്രക്കുറിപ്പുകള്‍ക്കു പുറമേ, ചീഫ് ജസ്റ്റിസിന്റെ ഉറപ്പും കിട്ടിയശേഷം തൊട്ടുപിറ്റേന്ന് ചീഫ് ജസ്റ്റിസിന്റെ തന്നെ കോടതിയില്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതുകൂടി താങ്കള്‍ അറിയേണ്ടതുണ്ട്.

മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ആ
സംഭവം. സംസ്ഥാനത്തെ വിവിധ കോടതികളില്‍ അതേ തിരക്കഥയില്‍ അതേ ഹീനമായ കളികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു..' കത്ത് തുടരുന്നു.

'ഒരുപക്ഷേ, സുരക്ഷയെക്കരുതി ഞങ്ങളുടെ സഹപ്രവര്‍ത്തകരെ കോടതികളില്‍ നിന്നു പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും മുമ്പുള്ള അവസാനത്തെ അഭ്യര്‍ത്ഥനയാകും ഇത്'എന്ന് വ്യക്തമാക്കുന്ന കത്ത്, മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവകാശവും വായനക്കാരന്റെയും പ്രേക്ഷകന്റെയും അറിയാനുള്ള അവകാശവും തടസപ്പെടുത്തുന്ന ഒരു കൂട്ടം അഭിഭാഷകര്‍ക്കും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവസനമൊരുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും സത്ബുദ്ധി ഉപദേശിക്കണമെന്നും ഞങ്ങള്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നതായും അറിയിക്കുന്നു.

Keywords: Open letter from Kerala medial to SC Chief justice, Thiruvananthapuram, Lawyers, Attack, High Court of Kerala, Television, Woman, Report, Case, Politics, Kerala.