Follow KVARTHA on Google news Follow Us!
ad

മലപ്പുറത്തു നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയില്‍ അപകടത്തില്‍പെട്ടു: 2 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണയില്‍നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയില്‍ അപകടത്തില്‍പെട്ട് Study, Woman, Road, Injured, Accident, hospital, Treatment, Kerala,
മലപ്പുറം: (www.kvartha.com 29.11.2016) പെരിന്തല്‍മണ്ണയില്‍നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയില്‍ അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. അല്‍ഷിഫ ഫാര്‍മസി കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത് . സംഭവത്തില്‍ പെരിന്തല്‍മണ്ണ പോംപി ട്രാവല്‍സ് ജീവനക്കാരായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്.

മെഹബൂബ് നഗര്‍ ജില്ലയിലെ ജഡ്‌ചെര്‍ളയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. റോഡിലേക്കിറങ്ങിയ സ്ത്രീയെ രക്ഷിക്കാന്‍ വെട്ടിച്ചെടുത്ത ബസ് എതിരെ വന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം. അപകടസമയത്ത് 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. 15 പേര്‍ക്കു പരിക്കേറ്റിരുന്നു. ഇവരെ ജഡ്‌ചെര്‍ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.