Follow KVARTHA on Google news Follow Us!
ad

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ടെസ്റ്റ് റാങ്കിങ്ങില്‍ New Delhi, India, National, ICC, Cricket Test, Ranking, Cricket, Sports,
ന്യൂഡല്‍ഹി: (www.kvartha.com 01.11.2016) രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 115 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നു. തൊട്ടുപിന്നില്‍ 111 പോയിന്റുമായി പാക്കിസ്ഥാനും 108 പോയിന്റുമായി ഓസ്‌ട്രേലിയയുമുണ്ട്.

ഇംഗ്ലണ്ട്(4), ദക്ഷിണാഫ്രിക്ക(5), ശ്രീലങ്ക(6), ന്യൂസീലന്‍ഡ്(7), വെസ്റ്റ് ഇന്‍ഡീസ്(8), ബംഗ്ലദേശ്(9), സിംബാബ്‌വെ(10) എന്നിങ്ങനെയാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങള്‍. ബോളര്‍മാരില്‍ 900 പോയിന്റുമായി ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ (878), മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സനാണ് (853).

ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യക്കാരില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ അജിങ്ക്യ രഹാന മാത്രമാണ് ഇടം നേടിയത്. 825 പോയിന്റുമായി ആറാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിനാണ് ഒന്നാമത് 451 പോയിന്റ്.

New Delhi, India, National, ICC, Cricket Test, Ranking, Cricket, Sports,  India, R Ashwin retain top spots in ICC Test rankings.

Keywords: New Delhi, India, National, ICC, Cricket Test, Ranking, Cricket, Sports,  India, R Ashwin retain top spots in ICC Test rankings.