Follow KVARTHA on Google news Follow Us!
ad

വാട്‌സാപ്പില്‍ അശ്ലീല ചിത്രം അയച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിയോട് സിപിഎം വിശദീകരണം തേടി

വാട്‌സാപ്പിലൂടെ അശ്ലീല ചിത്രം അയച്ച സംഭവത്തില്‍ സിപിഎം മുടക്കുഴ Perumbavoor, Ernakulam, Kerala, Social Network, Media, Mobil Phone, Nude Photo, Photo, CPM,
പെരുമ്പാവൂര്‍: (www.kvartha.com 01.11.2016) വാട്‌സാപ്പിലൂടെ അശ്ലീല ചിത്രം അയച്ച സംഭവത്തില്‍ സിപിഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് വിശദീകരണം തേടി. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കാനാണ് ജില്ലാ സെക്രട്ടറി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി യോഗം നിര്‍ദേശിച്ചത്.

സംഭവം ലോക്കല്‍ കമ്മിറ്റിയില്‍  ചര്‍ച്ചയായെങ്കിലും നടപടിയുണ്ടായില്ല. വാട്‌സാപ്പില്‍ തനിക്കു വന്ന ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ഷെയര്‍ ചെയ്തു ഗ്രൂപ്പിലേക്ക് അയക്കുകയായിരുന്നെന്നാണ്  ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വിശദീകരണം.

ത്രിവേണിയെന്ന വാട്‌സാപ് ഗ്രൂപ്പിലേക്കാണ് ചിത്രം അയച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിക്കു സാധ്യതയുണ്ട്.


Keywords: Perumbavoor, Ernakulam, Kerala, Social Network, Media, Mobil Phone, Nude Photo, Photo, CPM,