Follow KVARTHA on Google news Follow Us!
ad

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിംഗ്‌സിലെ 103 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍Cricket, India, England, Sports
മൊഹാലി: (www.kvartha.com 29.11.2016) ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിംഗ്‌സിലെ 103 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2 - 0ന് മുന്നിലെത്തി.

ആദ്യ ഇന്നിംഗ്‌സില്‍ 283 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 134 റണ്‍സിന്റെ ലീഡാണ് വഴങ്ങിയത്. രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലീഷ് ബാറ്റിംഗ് നിര തകരുകയായിരുന്നു. 78 റണ്‍സെടുത്ത ജോ റൂട്ടും, 59 റണ്‍സെടുത്ത ഹമീദുമാണ് ഇംഗ്ലണ്ടിന് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയത്. വാലറ്റത്തിന്റെ മികവില്‍ 236 റണ്‍സ് നേടിയ ഇംഗ്ലണ്ട് 103 എന്ന നിസാരമായ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും, ഷാമി, ജഡേജ, യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

103 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് മുരളി വിജയ് (പൂജ്യം) തുടക്കത്തില്‍ നഷ്ടമായി. ചേതേശ്വര്‍ പുജാര (25), എട്ട് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ (67 നോട്ടൗട്ട്) എന്നിവര്‍ രണ്ടാം വിക്കറ്റില്‍ സൂക്ഷിച്ച് കളിച്ചു. പിന്നീട് വിരാട് കോഹ്ലി (6നോട്ടൗട്ട്)യെ കൂട്ടുപിടിച്ച് പട്ടേല്‍ ഇന്ത്യയുടെ വിജയ റണ്‍ നേടി. ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

ഒന്നാം ഇന്നിംഗ്‌സില്‍ കോഹ് ലി (62), അശ്വിന്‍ (72), ജഡേജ (90), യാദവ് (55) എന്നിവരുടെ അര്‍ധ സെഞ്ച്വുറിയുടെ മികവില്‍ 417 റണ്‍സാണ് ഇന്ത്യ നേടിയത്. വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പിലാണ് 134 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ 204/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ അവസാന നാലു വിക്കറ്റില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്.

Cricket, India, England, Sports,

Keywords: Cricket, India, England, Sports,