Follow KVARTHA on Google news Follow Us!
ad

ഇന്ത്യയടക്കം 8 രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹികതൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടെന്ന് 126 റിക്രൂട്ടിംഗ് ഓഫീസുകളോട് സൗദി

കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ലംഘനം നടത്തുന്ന എട്ട് രാജ്യങ്ങളില്‍ നിന്ന് Stop, Country, Office, Report, News, Riyal, Home Nurse, Visa, Worker, Case, Saudi Arabia, Gulf
സൗദി: (www.kvartha.com 01.11.2016) കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ലംഘനം നടത്തുന്ന എട്ട് രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹികതൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടെന്ന് 126 റിക്രൂട്ടിംഗ് ഓഫീസുകളോട് തൊഴില്‍-സാമൂഹികവികസനമന്ത്രാലയം അറിയിച്ചതായി വക്താവ് ഖാലിദ് അബ അല്‍ ഖെയ്‌ലിനെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റിനാണ് സൗദിയുടെ വിലക്ക്.

ഇന്ത്യയ്ക്കുപുറമേ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പെന്‍സ്, വിയറ്റ്‌നാം, ശ്രീലങ്ക, താന്‍സാനിയ, നൈജര്‍ എന്നീ രാജ്യങ്ങളിലെ റിക്രൂട്ട്്‌മെന്റിനാണ് സൗദി മന്ത്രാലയത്തിന്റെ വിലക്ക്. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ റിക്രൂട്ടിംഗ് ഓഫീസുകള്‍ക്ക്കള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

 Stop, Country, Office, Report, News, Riyal, Home Nurse, Visa, Worker, Case, Saudi Arabia, Gulfഎണ്ണായിരം മുതല്‍ ഇരുപത്തി രണ്ടായിരം റിയാല്‍ വരെയാണ് ഈ എട്ടു രാജ്യങ്ങളില്‍ നിന്നു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവ്. വേലക്കാര്‍, ഹോം നഴ്‌സ്, ഡ്രൈവര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരെ ഈ വിസയില്‍ റിക്രൂട്ട് ചെയ്യാം. റിക്രൂട്ട്‌മെന്റിന് അമിതമായ ഫീസ് ഈടാക്കുക, അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ മറ്റുള്ളവര്‍ക്ക് കൈമാറുക, മതിയായ രേഖകളില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക, കൃത്യസമയത്ത് തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിക്കാതിരിക്കുക, കാലാവധി കഴിഞ്ഞും പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് റിക്രൂട്ടിങ് ഓഫീസുകള്‍ക്കതിരെസൗദി മന്ത്രാലയം ആരോപിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സ്ഥാപനം അടച്ചു പൂട്ടുക, പിഴ ചുമത്തുക തുടങ്ങിയ നടപടികളും ഇവര്‍ക്കെതിരെ സ്വീകരിക്കും. 

സമീപ കാലത്ത് എഴായിരത്തോളം പരാതികളാണ് റിക്രൂട്ടിംഗ് ഓഫീസുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പറഞ്ഞ സമയത്ത് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തവര്‍ക്കായി പതിനേഴ് ലക്ഷത്തോളം റിയാല്‍ ഇതുവരെ മടക്കി നല്‍കിയതായാണ് കണക്ക്. 

പരിഷ്‌കരിച്ച തൊഴില്‍ നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ദിവസം ഒമ്പത് മണിക്കൂര്‍ വിശ്രമത്തിനും വാരാന്ത്യ അവധിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അവകാശമുണ്ട്. വര്‍ഷത്തില്‍ മുപ്പത് ദിവസം വരെ സിക്ക് ലീവ്, രണ്ട് വര്‍ഷത്തില്‍ ഒരു മാസം അവധി, തുടര്‍ച്ചയായ നാല് വര്‍ഷം ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്താല്‍ പ്രത്യേക ബോണസ് തുടങ്ങിയവ അനുവദിക്കണം. ഇത് നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
Keywords: Stop, Country, Office, Report, News, Riyal, Home Nurse, Visa, Worker, Case, Saudi Arabia, Gulf