Follow KVARTHA on Google news Follow Us!
ad

അറസ്റ്റിലായ എം.പിയുടെ സഹായി 20 വര്‍ഷമായി പാക് ചാരന്‍

ന്യൂഡല്‍ഹി: (www.kvartha.com 30.10.2016) പാക് ചാരവൃത്തി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ്യസഭ എം.പി ചൗധരി മുനവ്വര്‍ സലീമിന്റെ സഹായിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശNational, Pakistan, India, Espionage
ന്യൂഡല്‍ഹി: (www.kvartha.com 30.10.2016) പാക് ചാരവൃത്തി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ്യസഭ എം.പി ചൗധരി മുനവ്വര്‍ സലീമിന്റെ സഹായിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ചയാണ് രാജ്യസഭ എം.പിയായ മുനവ്വറിന്റെ സഹായിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പാര്‍ലമെന്റ് രേഖകള്‍ മോഷ്ടിച്ച് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐക്ക് വിറ്റുവെന്നാണ് ഇയാള്‍ക്ക് മേലുള്ള ആരോപണം. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അഖ്തറിനൊപ്പം ചേര്‍ന്ന് ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി ചാരവൃത്തി നടത്തുകയായിരുന്നുവെന്നും ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.

അതേസമയം അറസ്റ്റിലായ ജീവനക്കാരെ പുറത്താക്കിയതായി എം.പി മുനവ്വര്‍ സലീം പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ തനിക്കോ തന്റെ കുടുംബത്തിനോ ചാരവൃത്തിയില്‍ പങ്കുള്ളതായി കണ്ടെത്തിയാല്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

National, Pakistan, India, Espionage

SUMMARY: NEW DELHI: Samajwadi Party Rajya Sabha MP Chaudhary Munawwar Saleem's personal assistant was arrested on Saturday on charges of stealing Parliament-related documents and selling them to Pakistan's intelligence agency ISI. Farhat Khan+ , police said, was part of the espionage ring run by Pakistan high commission staffer Mehmood Akhtar+ who has since returned to his country+ .

Keywords: National, Pakistan, India, Espionage