Follow KVARTHA on Google news Follow Us!
ad

ഇങ്ങ് പൂഞ്ഞാറിലായാലും അങ്ങ് ബ്രിട്ടനിലായാലും വിടില്ല ഞാന്‍; മാണിയുടെ ബ്രിട്ടണ്‍ പാര്‍ലമെന്റ് പ്രസംഗം കെട്ടുകഥയെന്ന് പി സി ജോര്‍ജ്

ബ്രിട്ടണില്‍ പി സി ജോര്‍ജ് പോയത് കെ എം മാണിക്ക് പണി കൊടുക്കാനാണെന്ന് K.M.Mani, P.C George, Parliament, History, Meeting, Country, News, Photo, Politics, Kerala
കോഴിക്കോട്: (www.kvartha.com 30.10.2016) ബ്രിട്ടണില്‍ പി സി ജോര്‍ജ് പോയത് കെ എം മാണിക്ക് പണി കൊടുക്കാനാണെന്ന് തോന്നും ജോര്‍ജിന്റെ പ്രസ്താവന കേട്ടാല്‍. ബ്രിട്ടണ്‍ പാര്‍ലമെന്റില്‍ മാണി നടത്തിയെന്ന് പറയുന്ന പ്രസംഗത്തിനെയാണ് ഇത്തവണ പി സി ജോര്‍ജ് പൊളിച്ചടുക്കിയത്.

മാണി അവകാശപ്പെട്ടതുപോലെ അദ്ദേഹം പ്രസംഗിച്ചത് ബ്രിട്ടണ്‍ പാര്‍ലമെന്റില്‍ ഒന്നും അല്ലെന്നും അവിടെ മീറ്റിങ്ങുകള്‍ നടത്താനായി വിട്ടുകൊടുക്കുന്ന അഞ്ചാം നമ്പര്‍ ഹാളിലാണെന്നും പി.സി പറയുന്നു.

മാണിയുടെ അന്നത്തെ അവകാശ വാദത്തില്‍ സംശയമുണ്ടായിരുന്നെന്നും എന്നാല്‍ അന്ന് താന്‍ ഒന്നും മിണ്ടിയില്ലെന്നും വസ്തുത നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനാലാണ് ഇത് പറയുന്നതെന്നും ജോര്‍ജ് പ്രതികരിച്ചു.

K.M.Mani, P.C George, Parliament, History, Meeting, Country, News, Photo, Politics, Keralaമാണി സംസാരിച്ച ഇതേ ഹാളില്‍ താനും പ്രസംഗിച്ചെന്നും പി.സി പറയുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് കാണാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. നമ്മുടെ രാജ്യത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തിന്റെ ഒരു ഭാഗം ബ്രിട്ടീഷ് പാര്‍ലമെന്റുമായി ബന്ധപ്പെട്ടത്.

ഞാനിന്ന് അഞ്ചാം നമ്പര്‍ മുറിയിലെത്തി. ഈ മുറിക്ക് ഒരു പ്രത്യേകത ഉണ്ട്..അത് ഈ അവസരത്തില്‍ പറയേണ്ടി വന്നതില്‍ സന്തോഷമുണ്ട്. സത്യത്തില്‍ ഇതൊരു തമാശയാണ്..അവിടെ ഒരു എം.പിയുടെ നേതൃത്വത്തിലുള്ള സംഘവുമായിട്ടാണ് ഞങ്ങള്‍ സംസാരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ കേരളത്തില്‍ നിന്നുള്ള ഒരുനേതാവ് ഇവിടെ വന്ന് അധ്വാനവര്‍ഗ്ഗ സിദ്ധാന്തം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് എല്ലാ പത്രത്തിലും ഫ്രണ്ട് പേജില്‍ വാര്‍ത്തയും പടവുമൊക്കെയായി. അപ്പോള്‍ ഞാനും വിചാരിച്ചു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതെല്ലാം നടക്കുമോയെന്ന്. എനിക്ക് സംശയം തോന്നി..ഞാന്‍ പിന്നെ മിണ്ടിയില്ല. പക്ഷെ ഇവിടെവന്നപ്പോഴാണ് മനസ്സിലായത്. വീരേന്ദ്രശര്‍മ്മ എം.പിയും ഞാനും പ്രസംഗിച്ച അതേ ഹാളില്‍ തന്നെയാണ് കെ.എം മാണി പ്രസംഗിച്ചതും മാണിയുടെ അധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതും.

പക്ഷെ ഞാനിവിടെ അവതരിപ്പിച്ചത് ജനകീയമായിട്ടുള്ള കാര്യങ്ങളാണ്. ജനപക്ഷ രാഷ്ട്രീയമാണ്. അതുകൊണ്ട് നന്നായി എന്ന് എനിക്ക് തോന്നുന്നു. പക്ഷെ ആ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായിരുന്ന പ്രചരണം മാണി കൊടുത്തത് വെച്ച് മോശമായെന്ന് എനിക്കിപ്പോള്‍ തോന്നുന്നു..അന്ന് ഞാന്‍ ഒന്നും മിണ്ടിയില്ലെങ്കിലും നാണക്കേടായി പോയെന്ന് തോന്നുന്നുണ്ട്..പാര്‍ലമെന്റില്‍ വരാനും സംസാരിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചു എന്നത് മാണി ചുമ്മാ നുണ പറഞ്ഞ് നടന്നതല്ലേ. അതെനിക്ക് ബോധ്യപ്പെട്ടു.ബോധ്യപ്പെടാതെ ഞാന്‍ പറയാറില്ല. ബോധ്യപ്പെട്ടപ്പോള്‍ പറഞ്ഞൂവെന്നേ ഉള്ളൂ എന്നും ജോര്‍ജ് പറയുന്നു.


Keywords:K.M.Mani, P.C George, Parliament, History, Meeting, Country, News, Photo, Politics, Kerala