Follow KVARTHA on Google news Follow Us!
ad

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്; നിയമസഭയില്‍ ചര്‍ച്ചയാകും

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്. കാലവര്‍ഷത്തിനൊപ്പം Thiruvananthapuram, Kerala, Assembly, Chief Minister, Pinarayi vijayan, Government,
തിരുവനന്തപുരം: (www.kvartha.com 31.10.2016) സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്. കാലവര്‍ഷത്തിനൊപ്പം തുലാവര്‍ഷ മഴയും മാറി നിന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം കാര്‍ഷിക, വ്യാവസായിക മേഖലയിലും ദുരന്തം പ്രതിഫലിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കേരളത്തില്‍ 90 മുതല്‍ നൂറ് ശതമാനം വരെ മഴ ലഭിക്കുമെന്നുമായിരുന്നു കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

എന്നാല്‍ ഒക്ടോബര്‍ പിന്നിടുമ്പോഴും കാര്യമായ മഴ ലഭിച്ചിട്ടില്ല. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ വരള്‍ച്ചാ പ്രശ്‌നം തിങ്കളാഴ്ച നിയമസഭയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ വെള്ളിയാഴ്ച മുല്ലക്കര രത്‌നാകരന്‍ നിയമസഭയില്‍ വരള്‍ച്ച സംബന്ധിച്ച് വിഷയം അവതരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചേക്കും. തലസ്ഥാനത്തു ചേര്‍ന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തില്‍ വരള്‍ച്ചാ പ്രശ്‌നം ഗൗരവ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

Keywords: Thiruvananthapuram, Kerala, Assembly, Chief Minister, Pinarayi vijayan, Government, Kerala intense drought.