Follow KVARTHA on Google news Follow Us!
ad

കുരങ്ങിനെ പിടിക്കാന്‍ ധൈര്യമുണ്ടോ? എങ്കില്‍ 1000 രൂപ വരെ പ്രതിഫലം നേടാം

അധികം ബുദ്ധിമുട്ടില്ലാതെ പണം സമ്പാദിക്കണോ? എങ്കില്‍ ഹിമാചല്‍ പ്രദേശിലേക്ക്Government, Reward, Monkey, Minister, Farmers, Killed, Cash, National
ഷിംല: (www.kvartha.com 30.10.2016) അധികം ബുദ്ധിമുട്ടില്ലാതെ പണം സമ്പാദിക്കണോ? എങ്കില്‍ ഹിമാചല്‍ പ്രദേശിലേക്ക് പോകണം. ഒരു വ്യവസ്ഥ മാത്രം. കുരങ്ങന്മാരെ മെരുക്കുന്നതിനുള്ള കഴിവ് ഉണ്ടാകണം. 1000 രൂപയാണ് ഹിമാചല്‍ പ്രദേശിലെ ഒരു കുരങ്ങിന് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന വില. കുരങ്ങിനെ പിട്ിച്ചുകൊടുക്കുന്നവര്‍ക്ക് ഈ പ്രതിഫലം സ്വന്തമാക്കാം.

ജീവനോടെയോ കൊലപ്പെടുത്തിയോ സര്‍ക്കാരിലേക്ക് കുരങ്ങനെ സമര്‍പ്പിക്കാം. ജീവനോടെ പിടിച്ചു നല്‍കുന്ന കുരങ്ങന് 1000 രൂപ വെച്ച് പ്രതിഫലം നല്‍കും. ഇങ്ങനെ ലഭിക്കുന്ന കുരങ്ങന്മാരെ വന്ധ്യംകരണം ചെയ്തു വിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊലപ്പെടുത്തിയാണ് നല്‍കുന്നതില്‍ പ്രതിഫല തുകയില്‍ വ്യത്യാസം വരുമെന്ന് വനംവകുപ്പ് മന്ത്രി ഭര്‍മൗറി പറഞ്ഞു.

ഷിംലയിലെ 37 ഓളം പ്രദേശങ്ങളിലാണ് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. കുരങ്ങന്‍മാരെ വന്ധ്യംകരണം നടത്തുന്നതിനായി ഇതുവരെ സര്‍ക്കാര്‍ 20 കോടി രുപയാണ് മുടക്കിയത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഫലം കണ്ടില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നത്.

സംസ്ഥാനത്ത് 53 സ്ഥലങ്ങളില്‍ കരങ്ങന്‍മാരുടെ ശല്യം ഉള്ളതായി പ്രഖ്യാപിക്കുവാനാണ് പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നത്.കുരങ്ങന്‍മാരുടെ ഭീഷണി നലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേത്യത്വത്തില്‍ കുരങ്ങന്‍മാരെ പിടിക്കുന്നതിനായി പ്രത്യേക ക്ലാസുകളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.
 Government, Reward, Monkey, Minister, Farmers, Killed, Cash, National

Also Read:അണങ്കൂരില്‍ 45കാരനെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം

Keywords:  Government, Reward, Monkey, Minister, Farmers, Killed, Cash, National