Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന് വിക്കിപീഡിയ

തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന chennai, hospital, Treatment, Facebook, Arrest, Gossip, Case, National,
ചെന്നൈ: (www.kvartha.com 01.10.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും രേഖപ്പെടുത്തി. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്തംബര്‍ 30ന് മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന 'പുതിയ വിവരം'.

ജയലളിത മരിച്ചതായുള്ള വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ആറു മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വിക്കിപീഡിയയില്‍ എഡിറ്റിങ് പ്രഹസനം തുടര്‍ന്നത് . ചിലര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ ഒക്‌ടോബര്‍ ഒന്നിന് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തട്ടിവിട്ടു.
വിക്കി പീഡിയയില്‍ ഓരോ മിനിറ്റിലും എഡിറ്റിങ് നടന്നു.

ഒടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത ജീവിച്ചിരിക്കുന്നതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമുള്ള വിവരം വിക്കിപീഡിയ അഡ്മിന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് തെറ്റായ വിവരം സൈറ്റില്‍ നിന്ന് നീക്കം ചെയ്തത് . സെപ്തംബര്‍ 22 മുതല്‍ കടുത്ത പനി ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

അതിനിടെ ജയലളിതയുടെ അസുഖത്തെ കുറിച്ചും അപവാദ പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മുന്നു ദിവസമായി ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കാത്തതാണ് വ്യാജ പ്രചരണത്തിന് വഴിവെച്ചത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാന്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ ധരിപ്പിക്കണമെന്നും ജയലളിതയുടെ ഇപ്പോഴത്തെ ഫോട്ടോ പ്രസിദ്ധപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയും തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്നും ആര്‍എസ്എസ് അവരെ കൊലപ്പെടുത്തിയെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഫ്രാന്‍സില്‍ താമസക്കാരിയായ തമിഴച്ചി എന്ന യുവതിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലായിരുന്നു തമിഴച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കേസ്. തമിഴച്ചിക്കെതിരെ അണ്ണാ ഡിഎംകെയുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

രണ്ടു ദിവസം മുമ്പായിരുന്നു തമിഴച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്
ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് താനിത് പറയുന്നതെന്നും തമിഴ്‌നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ആണ് ജയലളിതയുടെ മരണത്തിനു പിന്നിലെന്നും യുവതി പോസ്റ്റില്‍ പറഞ്ഞിരുന്നു. 

സ്വാതി കൊലക്കേസ്, വിഎച്ച്പി നേതാവ് സുരി കൊലപാതക കേസ്, ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ ശശികുമാര്‍ കൊലപാതകം തുടങ്ങിയ സംഭവങ്ങളില്‍ മുസ്ലിംങ്ങളെ കുറ്റപ്പെടുത്തി കലാപം ഇളക്കി വിടാനായിരുന്നു ആര്‍എസ്എസിന്റെ ശ്രമം. എന്നാല്‍ ഇതിനെ ജയലളിത എതിര്‍ത്തതിനാല്‍ അവരെ ഇല്ലാതാക്കുകയായിരുന്നു എന്നും യുവതി പോസ്റ്റില്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊതു മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തമിഴച്ചിക്കെതിരെ കേസ് എടുത്തത്. തമിഴച്ചി ഇതിനു മുമ്പും വിവാദപരമായ പോസ്റ്റ് ഇട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ചെന്നൈയിലെ ടെക്കി സ്വാതിയുടെ കൊലക്കേസില്‍ അടക്കം വിവാദപരമായ പോസ്റ്റിട്ടിരുന്നു തമിഴച്ചി. അതിനിടയിലാണ് വിക്കിപീഡിയയിലും ജയലളിത മരിച്ചതായി കാണിച്ചത്.

As rumours spread, 'edit war' breaks out on Jayalalithaa's Wikipedia page, Chennai, Hospital, Treatment, Facebook, Arrest, Gossip, Case, National.

Keywords: As rumours spread, 'edit war' breaks out on Jayalalithaa's Wikipedia page, Chennai, Hospital, Treatment, Facebook, Arrest, Gossip, Case, National.