Follow KVARTHA on Google news Follow Us!
ad

അബൂദാബി എയര്‍പോര്‍ട്ടിലെത്തിയ ഭിന്നലിംഗക്കാരിയുടെ ദേഹപരിശോധന വിവാദമാകുന്നു

അബൂദാബി: (www.kvartha.com 01.10.2016) അബൂദാബി എയര്‍പോര്‍ട്ടില്‍ ഭിന്നലിംഗക്കാരിയുടെ ദേഹപരിശോധന നടത്തിയത് വിവാദമാകുന്നു. Abhina Aher, Transgender, Airport officials, Abu Dhabi, Clueless, Activist, India
അബൂദാബി: (www.kvartha.com 01.10.2016) അബൂദാബി എയര്‍പോര്‍ട്ടില്‍ ഭിന്നലിംഗക്കാരിയുടെ ദേഹപരിശോധന നടത്തിയത് വിവാദമാകുന്നു. ഇന്ത്യക്കാരിയും ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്യുന്ന അഭിന അഹറിന്റെ ദേഹപരിശോധനയാണ് വിവാദമാകുന്നത്.

എയര്‍പോര്‍ട്ടിലുണ്ടായിരുന്ന വനിത ജീവനക്കാര്‍ അഭിന അഹറിന്റെ ദേഹപരിശോധന നടത്താന്‍ വിസമ്മതിച്ചതോടെ പുരുഷ ജീവനക്കാര്‍ ദേഹപരിശോധന നടത്തുകയായിരുന്നു.

സത്യത്തില്‍ മൂന്നാം ലിംഗക്കാരെ കൈകാര്യം ചെയ്യാന്‍ അറിയാത്തതാണ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പാരയായത്. അഹറിന്റെ ഭിന്നശേഷി സ്റ്റാറ്റസ് കണ്ടതോടെ ജീവനക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെയായി. മറ്റ് യാത്രക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ജീവനക്കാര്‍ ചോദിച്ച ചോദ്യങ്ങളും അഹറിന് മാനക്കേടുണ്ടാക്കി.

നിര്‍ഭാഗ്യകരമെന്നാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി വക്താവ് സംഭവത്തോട് പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ ഔദ്യോഗീക പ്രസ്താവന ഇറക്കിയിട്ടില്ല.

കെനിയയില്‍ നിന്നും അബൂദാബി എയര്‍പോര്‍ട്ട് വഴി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു അഹേര്‍. സുരക്ഷ പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടര്‍ രണ്ട് പ്രാവശ്യം ബീപ് ശബ്ദം പുറപ്പെടുവിച്ചു. താനണിഞ്ഞ ആഭരണങ്ങളാകാം അതിന് കാരണമെന്ന് അഹേര്‍ പറയുന്നു.

ലിംഗം വ്യക്തമാക്കുന്ന കോളത്തില്‍ 'ടി' എന്ന അക്ഷരമായിരുന്നു ഉണ്ടായിരുന്നത്. അതെന്താണെന്നായി ഉദ്യോഗസ്ഥരുടെ ചോദ്യം. ട്രാന്‍സ് ജെന്റര്‍ എന്നാണെന്ന് അഹേര്‍ മറുപടി നല്‍കി. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇതിന് ശേഷമാണ്.

അപ്പോള്‍ അഹേര്‍ സ്ത്രീയോ പുരുഷനോ എന്നായി അധികൃതര്‍. പിന്നീടുണ്ടായ ചോദ്യങ്ങളും അഹേറിനെ മാനസീകമായി പീഡിപ്പിക്കുന്നതായിരുന്നു. മറുപടി പറയാന്‍ ശ്രമിച്ചതോടെ ജീവനക്കാര്‍ തന്നെ പരിഹസിച്ച് ചിരിച്ചുവെന്നും അവര്‍ പറയുന്നു.

Abhina Aher, Transgender, Airport officials, Abu Dhabi, Clueless, Activist, India

SUMMARY: Abhina Aher is a transgender person but the airport officials at Abu Dhabi were clueless about how to deal with this activist from India.

Keywords: Abhina Aher, Transgender, Airport officials, Abu Dhabi, Clueless, Activist, India