Follow KVARTHA on Google news Follow Us!
ad

ആറുവര്‍ഷംകൊണ്ട് 20 ലക്ഷം ഫോളോവേര്‍സ്; ട്വിറ്ററില്‍ താരമായി ഷേയ്ഖ് ഹംദാന്‍

2010 മാര്‍ച്ചിലായിരുന്നു ദുബൈയിലെ കിരീടാവകാശിയായ ഷേയ്ഖ് ഹംദാന്‍Twitter, Prince, Government, Policy, Social Network, Dubai, Gulf
ദുബൈ: (www.kvartha.com 28.09.2016) 2010 മാര്‍ച്ചിലായിരുന്നു ദുബൈയിലെ കിരീടാവകാശിയായ ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്ററില്‍ ഒഫിഷ്യല്‍ പേജ് തുടങ്ങുന്നത്.

@ഹംദാന്‍ മുഹമ്മദ് എന്ന ട്വിറ്റര്‍ അക്കൗണ്ട് കേവലം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഏകദേശം 20 ലക്ഷത്തിനടുത്ത് വരുമത്. അതായത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യപ്പെടുന്ന ഭരണാധികാരികള്‍ക്കൊപ്പം ഷേയ്ഖ് ഹദാനും ഉള്‍പ്പെടുമെന്നര്‍ത്ഥം.

വലിയ വലിയ കാര്യങ്ങളാണ് ഷേയ്ഖ് ഹംദാന്‍ ട്വിറ്റരിലൂടെ പങ്കു വയ്ക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും സംരംഭങ്ങളെയും കുറിച്ചാണ് പറയാനാണ് ജനകീയനേതാക്കളില്‍ ഒരാളായ ഈ രാജകുമാരന്‍ ട്വീറ്റര്‍ എന്ന സാമൂഹ്യമാധ്യമം ഉപയോഗപ്പെടുത്തുന്നത്. 

സംരംഭങ്ങളുടെ ആസൂത്രണം മുതല്‍ എല്ലാം ട്വിറ്ററിലൂടെ രാജകുമാരന്‍ പങ്ക് വയ്ക്കുന്നു. അങ്ങനെ രാജ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായിത്തീരുന്നു ഈ രാജകുമാരന്‍

Keywords: Twitter, Prince, Government, Policy, Social Network, Dubai, Gulf