Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനി താരങ്ങളെ ഷൂസിനടിക്കണം: ബിജെപി എം.എല്‍.എ സംഗീത് സോം

ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) പാക്കിസ്ഥാനി താരങ്ങള്‍ ഷൂസിനടിക്കണമെന്ന് വിവാദ ബിജെപി എം.എല്‍.എ സംഗീത് സോം. New Delhi, Pakistani, Artistes, India, Facing, Threats, MNS, Uri terror attack, Controversial, BJP, MLA Sangeet Som
ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) പാക്കിസ്ഥാനി താരങ്ങള്‍ ഷൂസിനടിക്കണമെന്ന് വിവാദ ബിജെപി എം.എല്‍.എ സംഗീത് സോം. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കഴിയുന്ന പാക് താരങ്ങള്‍ക്കെതിരെ എം.എന്‍.എസ് രംഗത്തെത്തിയതിന് പിന്നാലെയാണ് സംഗീത് സോമിന്റെ പ്രസ്താവന.

കോടികള്‍ സമ്പാദിക്കാനാണവര്‍ ബോളീവുഡിലേയ്ക്ക് വരുന്നത്. എന്നിട്ടവര്‍ ഇന്ത്യയെ ചതിക്കുകയും ചെയ്യും സംഗീത് സോം പറഞ്ഞു.

ഇന്ത്യയിലെ ഭക്ഷണമാണ് തങ്ങള്‍ കഴിക്കുന്നതെന്നും ഇന്ത്യയിലെ പണമാണ് തങ്ങള്‍ സമ്പാദിക്കുന്നതെന്നും അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നുമുള്ള സന്ദേശം പാക്കിസ്ഥാന് നല്‍കാനെങ്കിലും ഈ താരങ്ങള്‍ക്ക് കഴിയണം. അല്ലാത്ത പക്ഷം അവരെ ഷൂസിനടിച്ച് രാജ്യത്തിന് പുറത്ത് കടത്തണം സോം കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ പോലും ഭക്ഷണം തരുന്ന ഉടമയോട് കൂറ് കാണിക്കാറുണ്ട്. പാക്കിസ്ഥാനികള്‍ ഇന്ത്യയിലെ ഭക്ഷണമാണ് കഴിക്കുന്നത്. എന്നിവര്‍ നമ്മെ പിറകില്‍ നിന്നും കുത്തും സോം ആരോപിച്ചു.

പാക്കിസ്ഥാനികള്‍ക്കും പാക്കിസ്ഥാനും ഇന്ത്യന്‍ സൈന്യം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുസാഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയാണ് സംഗീത് സോം.

SUMMARY: New Delhi: With Pakistani artistes in India facing threats from parties like MNS following the Uri terror attack, controversial BJP MLA Sangeet Som has said that they should be “beaten with shoes”. “There are quite a few artistes who are earning crores from here, no one cares about them in Pakistan. They come to Bollywood and earn in crores then they do ‘Gaddari’ (betrayal) with India,” Som, the MLA from Sardhana in UP, said.

Keywords: New Delhi, Pakistani, Artistes, India, Facing, Threats, MNS, Uri terror attack, Controversial, BJP, MLA Sangeet Som