Follow KVARTHA on Google news Follow Us!
ad

രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു; പ്രതിപക്ഷം സഭാകവാടത്തില്‍ നിരാഹാരസമരം തുടങ്ങി

സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്‌നത്തില്‍ യു ഡി എഫ് നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാറിനെതിരെ Thiruvananthapuram, Assembly, UDF, Youth Congress, MLA, Strike, Muslim-League, Dental College, Ramesh Chennithala, Police.
തിരുവനന്തപുരം: (www.kvartha.com 28/09/2016) സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്‌നത്തില്‍ യു ഡി എഫ് നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാറിനെതിരെ പ്രതിപക്ഷം കടുത്ത നിലപാടിലേക്ക്. സ്വാശ്രയ, ദന്തല്‍ കോളേജുകളിലെ ഫീസ് വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രണ്ടാംദിവസവും നിയമസഭ സ്തംഭിപ്പിച്ചു.

സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം യുഡിഎഫ് മൊത്തത്തില്‍ ഏറ്റെടുത്തതോടെ സമരം കൂടുതല്‍ ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എംഎല്‍എ അനൂപ് ജേക്കബും സഭയുടെ കവാടത്തില്‍ നിരാഹാര സമരവും തുടങ്ങി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് എംഎല്‍എമാരായ കെ എം ഷാജിയും എന്‍ ഷംസുദ്ദീനും സത്യാഗ്രഹത്തില്‍ പങ്കെടുത്തുവരികയാണ്.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തുകയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പഌാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയും സര്‍ക്കാറിനെതിരെ മുദ്യാവാക്യം വിളിക്കുകയുമായിരുന്നു. സ്വാശ്രയ കൊള്ള അവസാനിപ്പിക്കുക, മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നത്.

സ്പീക്കര്‍ അംഗങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവിന് പ്രസ്താവന നടത്താന്‍ അനുമതി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം തങ്ങളുടെ നിലപാടിലുറച്ചുനിന്നു. ബഹളത്തിനിടയിലും ചോദ്യോത്തരവേള തടസമില്ലാതെ ആവര്‍ത്തിച്ചു.

ചോദ്യോത്തരവേള അവസാനിച്ച ശേഷവും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യം വന്നു. തോക്കും ലാത്തിയും ഗ്രനേഡും കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമം വിലപ്പോവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പ്രസംഗിച്ചപ്പോള്‍ ഭരണപക്ഷം തടസപ്പെടുത്താന്‍ ശ്രമിക്കുകയും മൈക്ക് ഓഫ് ചെയ്യുകയുമായിരുന്നു.

ചോദ്യോത്തരവേളയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ചെന്നിത്തല സ്പീക്കറോട് പരാതി ഉന്നയിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം വീണ്ടും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സപീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം ബാനറുകളും മുദ്രാവാക്യം വിളികളുമായി സഭാ കവാടത്തിലേക്ക് നീങ്ങുകയാണുണ്ടായത്.

Thiruvananthapuram, Assembly, UDF, Youth Congress, MLA, Strike, Muslim-League, Dental College, Ramesh Chennithala, Police.


Keywords: Thiruvananthapuram, Assembly, UDF, Youth Congress, MLA, Strike, Muslim-League, Dental College, Ramesh Chennithala, Police.