Follow KVARTHA on Google news Follow Us!
ad

ഇതാണ് രാജ്യസ്നേഹം! പിറന്നാൾ ആഘോഷിക്കാനില്ലെന്ന് ലത മങ്കേഷ്ക്കർ

മുംബൈ: (www.kvartha.com 28.09.2016) ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തന്റെ എൺപത്തി ഏഴാം പിറന്നാൾ ആഘോഷിക്കാനില്ലെന്ന് ഗായിക ലത മങ്കേഷ്ക്കർMumbai, Melody queen, Lata Mangeshkar, Celebrate, 87th birthday, 18 Indian soldiers, Died
മുംബൈ: (www.kvartha.com 28.09.2016) ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തന്റെ എൺപത്തി ഏഴാം പിറന്നാൾ ആഘോഷിക്കാനില്ലെന്ന് ഗായിക ലത മങ്കേഷ്ക്കർ. ബുധനാഴ്ച (ഇന്ന്) ആണ് ലതാ മങ്കേഷ്ക്കറിന്റെ ജന്മദിനം. 19 സൈനീകരാണ് ഉറി സൈനീക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

സെപ്റ്റംബർ 18നായിരുന്നു ആക്രമണം. തനിക്ക് പിറന്നാൾ ആശംസിക്കാനായി ബൊക്കെകളും പൂക്കളും വാങ്ങി പണം കളയാതെ ആ പണം ഉറി ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന്മാരുടെ കുടുംബത്തിന് നൽകാനും ലത ആരാധകരോട് പറഞ്ഞു. രക്തസാക്ഷിത്വം വരിച്ചവരേയും അവരുടെ ജീവത്യാഗത്തേയും ഓർമ്മിക്കാനും ലത ഓർമ്മപ്പെടുത്തി.

ലത മങ്കേഷ്കറുടെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനമായ മേരെ വതൻ കേ ലോഗോ എന്ന ഗാനത്തെ ഓർമ്മിപ്പിക്കുന്നതായി ലതയുടെ പിറന്നാൾ ദിനം.

അയൽ രാജ്യമായ പാക്കിസ്ഥാനുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ അസ്വസ്ഥയാണ് താനെങ്കിലും ഒരിക്കൽ സമാധാനപൂർണവും സന്തോഷകരവുമായ ജീവിതം ഉണ്ടാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
Mumbai, Melody queen, Lata Mangeshkar, Celebrate, 87th birthday, 18 Indian soldiers, Died

SUMMARY: Mumbai: Melody queen Lata Mangeshkar won’t celebrate her 87th birthday today (Wednesday) as 18 Indian soldiers recently died “so brutally in Uri”. She is saddened by the darkness all around, including the deteriorating relations with Pakistan. But she hopes they stay happy and live in peace.

Keywords: Mumbai, Melody queen, Lata Mangeshkar, Celebrate, 87th birthday, 18 Indian soldiers, Died