Follow KVARTHA on Google news Follow Us!
ad

വിവാഹവേദിയില്‍ ബഹളം; വധുവിന്റെ അച്ഛന്‍ ഗ്രനേഡ് വലിച്ചെറിഞ്ഞു, പൊലിഞ്ഞത് 12 ജീവനുകള്‍

വിവാഹവേദിയില്‍ ബഹളം വച്ചവര്‍ക്ക് നേരെ വധുവിന്റെ അച്ഛന്‍ ഗ്രനേഡ് വലിച്ചെറിഞ്ഞു.Marriage, Stage, Bride, Father, Killed, Women, Children, Accused, Mental Patient, Army, wedding, Gulf
യെമന്‍:(www.kvartha.com 28.09.2016)  വിവാഹവേദിയില്‍ ബഹളം വച്ചവര്‍ക്ക് നേരെ വധുവിന്റെ അച്ഛന്‍ ഗ്രനേഡ് വലിച്ചെറിഞ്ഞു. എട്ട് സ്ത്രീകളും നാല് കുട്ടികളുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു.

വെസ്റ്റേണ്‍ പ്രവിശ്യയിലെ യാരിമീല്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വിവാഹചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കേ വിവാഹവേദിയില്‍ നിന്ന് ബഹളം വെച്ച ആള്‍ക്കൂട്ടത്തിലേക്ക് കലി പൂണ്ട വധുവിന്റെ അച്ഛന്‍ കൈയില്‍ക്കരുതിയിരുന്ന ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്.

പ്രതി മാനസികാസ്വാസ്ഥ്യമുള്ള വിമുക്തഭടനായിരുന്നുവെന്നാണ് ഔദ്യോഗിക വിവരം.. പ്രശ്‌നബാധിതപ്രദേശമായതിനാല്‍ ആയുധങ്ങള്‍ കൈയില്‍ കരുതുന്നതും യെമന്‍ ജനതയുടെ ശീലങ്ങളില്‍ ഒന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.